ഈ​സ്​​റ്റ​ർ സ്ഫോട​ന​ശേ​ഷം ല​ങ്ക​യി​ലെ പ​ള്ളി​ക​ളി​ൽ കു​ർ​ബാ​ന

22:55 PM
12/05/2019
സ്​​േഫാടന പരമ്പരക്ക്​ ശേഷം ആദ്യമായി കൊ​ളം​ബോ തിം​ബി​രി​ഗ​സ്യാ​യ​യി​ലെ സെൻറ്​ തെ​രേ​സ ച​ർ​ച്ചി​ൽ നടന്ന കുർബാന

കൊ​ളം​ബോ: ഈ​സ്​​റ്റ​ർ സ്​ഫോ​ട​ന പ​ര​മ്പ​ര​ക്കു​ശേ​ഷം ശ്രീ​ല​ങ്ക​യി​ലെ പ​ള്ളി​ക​ളി​ൽ ഞാ​യ​റാ​ഴ്​​ച കു​ർ​ബാ​ന ന​ട​ന്നു. ക​ഴി​ഞ്ഞ ആ​ഴ്​​ച​ക​ളി​ൽ പ​ള്ളി​ക​ളി​ലേ​ക്കു​ വ​രേ​െ​ണ്ട​ന്ന്​ സ​ഭ അ​ധി​കൃ​ത​രും പൊ​ലീ​സും വി​ശ്വാ​സി​ക​ളോ​ട്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. പ​ക​രം, ക​ർ​ദി​നാ​ളി​​െൻറ വ​സ​തി​യി​ലെ പ​ള്ളി​യി​ൽ നി​ന്നു​ള്ള കു​ർ​ബാ​ന ടി.​വി​യി​ൽ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ ക​ന​ത്ത പൊ​ലീ​സ്​ സു​ര​ക്ഷ​യി​ലാ​ണ്​ പ​ള്ളി​ക​ളി​ൽ കു​ർ​ബാ​ന ന​ട​ന്ന​ത്. കൊ​ളം​ബോ തിം​ബി​രി​ഗ​സ്യാ​യ​യി​ലെ സ​െൻറ്​ തെ​രേ​സ ച​ർ​ച്ചി​ൽ യ​ന്ത്ര​ത്തോ​ക്കേ​ന്തി​യ സൈ​നി​ക​ർ കു​ർ​ബാ​ന​ക്ക്​ കാ​വ​ൽ നി​ന്നു. സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ള്ളി വ​ള​പ്പി​ലേ​ക്ക്​ വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല.

കൊ​ളം​ബോ​യി​ലെ​യും പ​രി​സ​ര​​ത്തെ​യും മി​ക്ക പ​ള്ളി​ക​ളി​ലും ഇ​തോ​ടെ പ​തി​വ്​ ആ​രാ​ധ​ന​ക​ൾ പു​ന​രാ​രം​ഭി​ച്ചു. രാ​ജ്യ​ത്തെ ക​ത്തോ​ലി​ക്ക സ​ഭ​ക്ക്​ കീ​ഴി​ലു​ള്ള സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ ഈ​സ്​​റ്റ​ർ അ​വ​ധി​ക്കു​ശേ​ഷം ചൊ​വ്വാ​ഴ്​​ച തു​റ​ക്കും. സ്​​ഫോ​ട​ന​ങ്ങ​ളെ തു​ട​ർ​ന്ന്​ അ​വ​ധി നീ​ട്ടു​ക​യാ​യി​രു​ന്നു. 

Loading...
COMMENTS