Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ കോവിഡ്​...

ചൈനയിൽ കോവിഡ്​ ഭേദമായവർക്ക്​​ രണ്ട്​ മാസത്തിന്​ ശേഷം വീണ്ടും രോഗം

text_fields
bookmark_border
ചൈനയിൽ കോവിഡ്​ ഭേദമായവർക്ക്​​ രണ്ട്​ മാസത്തിന്​ ശേഷം വീണ്ടും രോഗം
cancel

ബെയ്ജിങ്: കോവിഡ്​ ഭേദമായവർക്ക്​ പിന്നീട്​ വീണ്ട​ും വൈറസ്​ ബാധിക്കുമോ? അവർ ഏറെക്കുറെയും സുരക്ഷിതരാണെന്ന ധാ രണയെ ചോദ്യം ചെയ്യുന്ന വാർത്തകളാണ്​ കോവിഡി​​െൻറ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽനിന്ന്​ ഇപ്പോൾ വരുന്നത്​. കോവിഡ്​ മാറിയതായി പരിശോധനാ ഫലം ലഭിച്ച നിരവധി പേർക്കാണ്​ 60 മുതൽ 70 ദിവസങ്ങൾ വരെ കഴിഞ്ഞ ശേഷം വീണ്ടും കോവിഡ്​ പേ ാസിറ്റീവ്​ ഫലം ലഭിക്കുന്നത്​.

ഇങ്ങനെ രണ്ടാമത്​ കോവിഡ്​ ബാധിച്ചവരുടെ കണക്ക്​ ചൈന പുറത്തുവിട്ടിട്ടില്ല. അ തേസമയം, ഡസൻകണക്കിന്​ ആളുകൾക്ക്​ എന്നാണ്​ റോയി​േട്ടർസ്​ റിപ്പോർട്ട്​ ചെയ്യുന്നത്​.
രണ്ടാമത്​ കോവിഡ്​ ബ ാധിച്ചവരിൽ ഭൂരിപക്ഷത്തിനും പ്രകടമായ ലക്ഷണങ്ങൾ ഒന്നും ഇല്ല. ചെറിയ ഒരു വിഭാഗത്തിന്​ മാത്രമാണ്​ രോഗം മൂർച്​ഛിക്കുന്നത്​.

കോവിഡ്​ വൈറസിന്​ മനുഷ്യശരീരത്തിൽ 14 ദിവസമാണ്​ നിൽക്കാനാകുക എന്ന​ ധാരണയാണ്​ ആഗോള തലത്തിൽ തന്നെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ആശ്രയിക്കുന്നത്​. എന്നാൽ, ദക്ഷിണ കൊറിയയിലെയും ഇറ്റലിയിലെയുമെല്ലാം ആരോഗ്യ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നത്​ ഒരു മാസം വരെ കോവിഡ്​ വൈറസി​​െൻറ സാന്നിധ്യം രോഗിയിൽ തുടരുന്നുണ്ടെന്നാണ്​.

കോവിഡ്​ വൈറസ്​ സംബന്ധിച്ച്​ ഏറെ കാര്യങ്ങൾ ഇനിയും വ്യക്​തമാകാനുണ്ടെന്നാണ്​ വിവിധ അനുഭവങ്ങൾ തെളിയിക്കുന്നത്​. 2003ലെ സാർസ്​ രോഗപകർച്ചയുടെ കാലത്തും ഇത്രയധികം അനിശ്​ചിതത്വങ്ങൾ മുമ്പിലുണ്ടായിരുന്നെന്ന്​ വുഹാനിലെ യോങ്​നാൻ ആശുപത്രി അധികൃതർ പറയുന്നു. കോവിഡിനെ കുറിച്ച്​ അറിഞ്ഞതിൽ അധികം അറിയാനുണ്ടെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.

കോവിഡ്​ ഭേദമായാലും ചില ശേഷിപ്പുകൾ മനുഷ്യശരീരത്തിൽ വൈറസ്​ നിലനിർത്തുന്നുണ്ടാകുമെന്നും അതുകൊണ്ടാണ്​ പിന്നീട്​ പോസിറ്റീവ്​ ഫലം ലഭിക്കുന്നതെന്നുമാണ്​ വിദഗ്​ധരിൽ ചിലർ പറയുന്നത്​.

എന്നാൽ, രോഗം ഭേദമായ ശേഷം മറ്റൊരു സ്രോതസ്സിൽനിന്ന്​ വീണ്ടും രോഗ ബാധ ഉണ്ടായതാകുമെന്നാണ്​ ചിലർ പറയുന്നത്​. അങ്ങനെയെങ്കിൽ, രോഗം ഭേദമായവരിൽ കോവിഡിനെ പ്രതിരോധിക്കാനുള്ള ആൻറിബോഡികൾ ഉണ്ടാകുമെന്ന പ്രതീക്ഷ കൂടിയാണ്​ തകരുക.

വിചിത്രമായി പ്രവർത്തിക്കുന്ന കോവിഡ്​ വൈറസിനെ കുറിച്ച്​ ഏറെ കാര്യങ്ങൾ ഇനിയും വ്യക്​തമാകാനുണ്ടെന്ന്​ നാഷനൽ ഹെൽത്ത്​ കമ്മീഷൻ ഉദ്യോഗസ്​ഥൻ ഗുവോ യാൻഹോങ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsCoronaviruscovid 19corona outbreakchina wuhan
News Summary - Early Covid-19 patients, recovered fully, test positive again
Next Story