ഭാര്യയുടെ സ്​നേഹം പരീക്ഷിക്കാൻ റോഡിനു നടുവിൽ നിന്ന ഭർത്താവിന്​ ദാരുണാന്ത്യം 

12:49 PM
15/03/2019
Drunk-Man-Test-wife-Love

ബീജിങ്​: അർധരാത്രി തിരക്കേറിയ റോഡിനു നടുവിൽ നിന്ന്​ ഭാര്യയുടെ സ്​നേഹം പരീക്ഷിച്ച ഭർത്താവ്​ വാഹനമിടിച്ച്​ മരിച്ചു. പാൻ എന്ന്​ വിളിപ്പേരുള്ള ചൈനീസ്​ യുവാവിനാണ്​ ദാരുണാന്ത്യം സംഭവിച്ചത്​. ചൈനയിലെ ലിഷൂയിയിലാണ്​ സംഭവം. 

പാനും ഭാര്യ ഷ്​വോയും തമ്മിൽ വാക്കേറ്റം നടത്തിക്കൊണ്ട്​ റോഡിനു നടുവിൽ നിൽക്കുന്നതി​​െൻറ വി​ഡിയോ ട്രാഫിക്​ കാമറയിൽ പതിഞ്ഞിട്ടുണ്ട്​. പാൻ നന്നായി മദ്യപിച്ചിരുന്നു. ഭാര്യ ഇയാളെ റോഡരികിലേക്ക്​ പലതവണ വലിച്ചെങ്കിലും വീണ്ടും റോഡിനു നടുവിൽ നിലയുറപ്പിക്കുകയായിരുന്നു. അതോടെ ഭാര്യ തിരിഞ്ഞ്​ നടന്നു. പല വാഹനങ്ങളും ഇയാളെ വെട്ടിച്ച്​ കടന്നുപോയെങ്കിലും അതിവേഗത്തിൽ വന്ന ഒരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വെച്ച്​ മരിച്ചു. ഭാര്യയുടെ സ്​നേഹം പരീക്ഷിക്കുകയായിരുന്നു താനെന്ന്​ മരിക്കുന്നതിന്​ മുമ്പ്​ ഇയാൾ ​െപാലീസിന്​ മൊഴി നൽകിയിട്ടുണ്ട്​. റോഡിനു നടുവിൽ നിന്ന്​ അരികിലേക്ക്​ മാറ്റാൻ സാധിച്ചാൽ ഭാര്യക്ക്​ തന്നോട്​ യഥാർഥ സ്​നേഹമുണ്ടെന്ന്​ വിശ്വസിക്കാമെന്നായിരുന്നു തർക്കം. എന്നാൽ തനിക്ക്​ കാറിടിച്ച്​ അപകടം പറ്റിയെന്നും പാൻ മൊഴി നൽകി. തലക്ക്​ ഗുരുതര പരിക്കേറ്റ പാനി​​െൻറ വാരി​െയല്ലിന്​ നിരവധി​ പൊട്ടലുമേറ്റിരുന്നു. 

Loading...
COMMENTS