പാകിസ്താനിൽ യു.എസ് ഡ്രോൺ ആക്രമണം; നാലുപേർ െകാല്ലപ്പെട്ടു
text_fieldsഇസ്ലാമാബാദ്: പാക്-അഫ്ഗാൻ അതിർത്തിയിൽ യു.എസ് ഡ്രോൺ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. ഹഖാനി സായുധ ഗ്രൂപ്പിെൻറ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നിരിക്കുന്നത്. എന്നാൽ, ആക്രമണം നടത്തിയത് യു.എസ് ഡ്രോണുകളാണെന്നത് ഒൗദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. സായുധസംഘങ്ങൾ തമ്പടിച്ച പ്രദേശത്ത് രണ്ട് മിെസെലുകൾ വർഷിച്ചാണ് ആക്രമണം നടത്തിയതെന്ന് രഹസ്യാേന്വഷണ വൃത്തങ്ങൾ വെളിപ്പെടുത്തി.
ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷം പാകിസ്താനിൽ നടക്കുന്ന നാലാമത്തെ ഡ്രോൺ ആക്രമണമാണിത്. ഹഖാനി വിഭാഗം അഫ്ഗാനിൽ നാറ്റോ സഖ്യ സേനക്കെതിരെ ആക്രമണങ്ങൾ നടത്തുന്നതിന് തിരിച്ചടിയായാണ് ആക്രമണങ്ങളെന്നാണ് യു.എസ് അവകാശപ്പെടുന്നത്.
എന്നാൽ, പാകിസ്താൻ തങ്ങളുടെ മണ്ണിൽ ഭീകരസംഘങ്ങൾ പ്രവർത്തിക്കുന്നില്ലെന്നാണ് അവകാശപ്പെടുന്നത്.
