മുശർറഫിെൻറ മൃതദേഹം മൂന്നുദിവസം തൂക്കിയിടണം –കോടതി
text_fieldsഇസ്ലാമാബാദ്: രാജ്യദ്രോഹ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പാകിസ്താൻ മുൻ പ്രസിഡൻറും സേനാ മേധാവിയുമായിരുന്ന പർവേസ് മുശർറഫിെൻറ മൃതദേഹം ഇസ്ലാമാബാദിലെ ഡി ചൗക്കിൽ മൂന്നു ദിവസം തൂക്കണമെന്ന് പ്രത്യേക കോടതി.
പെഷാവർ ഹൈകോടതി ചീഫ് ജസ്റ്റിസ് വഖാർ അഹ്മദ് സേത്തിെൻറ നേതൃത്വത്തിലുള്ള പ്രത്യേക കോടതിയുടെ 167 പേജ് വിധിന്യായത്തിലാണ് ഇക്കാര്യം. തൂക്കിലേറ്റും മുെമ്പ മരിച്ചാലും തൂക്കണമെന്നും വിധിയിലുണ്ട്.
ഭരണഘടനയെ അട്ടിമറിച്ചെന്ന കേസിൽ ചൊവ്വാഴ്ചയാണ് മുശർറഫിനെ ശിക്ഷിച്ചത്. മൂന്നംഗ ബെഞ്ചിലെ സിന്ധ് ഹൈകോടതിയിൽനിന്നുള്ള ജസ്റ്റിസ് നാസർ അക്ബർ വിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തി.