Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിറിയയിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു
text_fieldsbookmark_border
ഡമാസ്കസ്: സിറിയയിലെ വിമത കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ ഡമാസ്കസിലെ ഗോട്ട മേഖലയിലാണ് ആക്രമണമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
വിമത മേഖലയിൽ രണ്ടാഴ്ച മുമ്പാണ് സൈന്യം ആക്രമണം തുടങ്ങിയത്. ആക്രമണങ്ങളിൽ ഇതുവരെ 120ൽ പരം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. മേഖലയിൽ നിന്ന് വിമതരെ ഒഴിപ്പിക്കാതെ പിന്നോട്ടില്ലെന്ന് നിലപാടിലാണ് സൈന്യം. ഏകദേശം നാലു ലക്ഷത്തിലധികം ജനങ്ങളാണ് കിഴക്കൻ ഗോട്ടയിൽ താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
