ഹാഫിസ് സഇൗദിെൻറ സംഘടനകൾക്ക് നിയമവിധേയമായി പ്രവർത്തിക്കാം –കോടതി
text_fieldsഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിെൻറ ബുദ്ധികേന്ദ്രമായ ഹാഫിസ് സഇൗദിെൻറ ജമാഅതുദ്ദഅ്വ, ഫലാഹി ഇൻസാനിയത് എന്നീ സംഘടനകൾക്ക് നിയമപരിധിക്കകത്തുനിന്നുകൊണ്ട് പ്രവർത്തിക്കാൻ ലാഹോർ ഹൈകോടതി അനുമതി നൽകി.
സംഘടനകളുടെ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയ സർക്കാർ തീരുമാനം റദ്ദുചെയ്യില്ലെന്നും കോടതി വ്യക്തമാക്കി. തെൻറ സംഘടനകളുടെ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ നിരോധിച്ച സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ഹാഫിസ് സഇൗദ് സമർപ്പിച്ച ഹരജിക്ക് മറുപടി നൽകാനാവശ്യെപ്പട്ട് ആഭ്യന്തര മന്ത്രാലയത്തിന് കോടതി നോട്ടീസയച്ചു. കേസിൽ 23ന് അടുത്ത വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
