ദക്ഷിണ കൊറിയയില്‍ മോദിക്കെതിരെ മുദ്രാവാക്യം; ഇടപെട്ട് ഷാസിയ ഇല്‍മി
text_fieldsസോൾ: ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതി ഷേധം. ഷാസിയ ഇല്‍മി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ നഗരത്തിലെത്തിയ വേളയിലായിരുന്നു പാക് അനുകൂല പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചത്.
മോദിക്കെതിരെ മോശം പദങ്ങളും അവര്‍ ഉപയോഗിച്ചു. പാകിസ്താന് പതാക പിടിച്ചാണ് പ്രതിഷേധക്കാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചത്.ഈ വേളയില്‍ ഷാസിയ അവരുമായി തര്‍ക്കിക്കുന്നതും ഇന്ത്യ അനുകൂല മുദ്രാവാക്യം വിളിക്കുന്നതുമായ വിഡിയോ പ്രചരിക്കുന്നുണ്ട്. പ്രശ്നം രൂക്ഷമാകുമെന്ന് കണ്ടതോടെ സോളിലെ പൊലീസ് ഇടപെട്ട് ഷാസിയയെയും സംഘെത്തയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കശ്മീരിെൻറ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയാണ് സോളിൽ പ്രതിഷേധം നടന്നത്. എ.എ.പി അംഗമായിരുന്നു ഷാസിയ അടുത്തിടെയാണ് ബി.ജെ.പിയിൽ ചേര്‍ന്നത്.