ബ്രിട്ടന് യു.എസുമായി മികച്ച വ്യാപാര കരാറുണ്ടാക്കാനാകും –ട്രംപ്
text_fieldsലണ്ടൻ: യൂറോപ്യൻ യൂനിയനിൽനിന്ന് പിരിഞ്ഞാൽ യു.എസുമായി ഏറ്റവും ദൃഢമായ വ്യാപാര കര ാറുണ്ടാക്കാൻ ബ്രിട്ടന് കഴിയുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി സെൻറ് ജയിംസ് കൊട്ടാരത്തിൽ പ്രാതലിനിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ദൃഢമാക്കുന്നതിനുള്ള സാധ്യതകൾ വിപുലമാണ്. ഇക്കാര്യത്തിൽ ഊന്നി മുന്നോട്ടു പോകണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ചൈനീസ് കമ്പനിയായ വാവെയ്ക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിൽ ഇരു രാജ്യങ്ങളും സ്വീകരിച്ച നിലപാട് സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായിട്ടുണ്ട്.
ത്രിദിന സന്ദർശനത്തിനെത്തിയ ട്രംപിനെ എലിസബത്ത് രാജ്ഞി, ചാൾസ് രാജകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ബക്കിങ്ഹാം കൊട്ടാരത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ നൽകിയ സ്വീകരണ ചടങ്ങിൽ ട്രംപ്, ഗാർഡ് ഓഫ് ഒാണർ പരിശോധിച്ചു. അതേസമയം, ട്രംപിെൻറ സന്ദർശനത്തിനെതിരെ മധ്യ ലണ്ടനിൽ പ്രതിഷേധക്കാർ പ്രകടനം നടത്തി. ബ്രിട്ടെൻറ വിവിധ ഭാഗങ്ങളിലും പ്രതിഷേധം അരങ്ങേറി. പ്രതിഷേധത്തിെൻറ ഭാഗമായി പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ട്രംപിനുള്ള ഔദ്യോഗിക വിരുന്ന് ബഹിഷ്കരിച്ചു.