വായ് കൊണ്ട് വലിച്ചെടുത്തത് 800 മില്ലി മൂത്രം; വിമാനത്തിൽ രക്ഷകനായി ഡോക്ടർ
text_fieldsബെയ്ജിങ്: വിമാനയാത്രക്കിടെ ആരോഗ്യനില വഷളായ വയോധികന്‍റെ ജീവൻ രക്ഷിക്കാൻ ഡോക്ടർ വായ് കൊണ്ട് വലിച്ചെടുത്തത് 800 മില്ലി ലിറ്റർ മൂത്രം. ചൈനാ സതേൺ എയർവേയ്സിന്‍റെ ഗാങ്ഷു-ന്യൂയോർക്ക് വിമാനത്തിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന് ന ഡോ. സാങ് ആണ് സഹയാത്രികന്‍റെ രക്ഷകനായത്.
വിമാനം ന്യൂയോർക്കിലെത്താൻ ആറ് മണിക്കൂർ ശേഷിക്കെയാണ് യാത്രക്കാര നായ വയോധികന്‍റെ ആരോഗ്യനില വഷളായത്. തനിക്ക് തീരെ വയ്യെന്നും മൂത്രമൊഴിക്കാൻ സാധിക്കുന്നില്ലെന്നും ഇയാൾ വിമാന ജ ീവനക്കാരെ അറിയിക്കുകയായിരുന്നു. ഉടൻ രോഗിക്കായി ഇവർ താൽക്കാലിക കിടക്ക ഒരുക്കുകയും വിമാനത്തിൽ ഡോക്ടർ ഉണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തു.
വാസ്കുലർ സർജനായ ഡോ. സാങ് വിമാനത്തിലുണ്ടായിരുന്നു. ഇദ്ദേഹം വയോധികനെ പരിശോധിച്ചപ്പോൾ മൂത്രസഞ്ചിയിൽ ലിറ്ററോളം മൂത്രം കെട്ടിനിൽക്കുന്നതായി മനസിലായി. മൂത്രം പുറന്തള്ളാൻ പറ്റിയില്ലെങ്കിൽ മൂത്രസഞ്ചി പൊട്ടാനും അതീവ ഗുരുതരാവസ്ഥയിലാവാനും സാധ്യതയുണ്ടെന്ന് ഡോക്ടർക്ക് മനസിലായി.
#EverydayHero Two doctors moved the public when one siphoned out urine with his mouth to save a senior patient on a flight. https://t.co/ZSZxdnKQTz pic.twitter.com/bYZQ2vnt4N
— China Daily (@ChinaDaily) November 22, 2019
സമയോചിതമായി ഇടപെട്ട ഡോക്ടർ വിമാനത്തിൽ ലഭ്യമായ ഉപകരണങ്ങൾ ഉപയോഗിച്ച് രോഗിയെ ചികിത്സിക്കുകയായിരുന്നു. സിറിഞ്ച് ഉപയോഗിച്ച് മൂത്രം പുറന്തള്ളാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവസാനം, വായ് ഉപയോഗിച്ച് മൂത്രം വലിച്ചെടുത്ത് ജീവൻ രക്ഷിക്കാൻ ഡോ. സാങ് തയാറായി. 37 മിനിറ്റോളം പരിശ്രമിച്ച് 800 മില്ലി ലിറ്ററോളം മൂത്രമാണ് ഡോക്ടർ വലിച്ചെടുത്ത് പുറത്തെത്തിച്ചത്. ട്യൂബിലൂടെ മൂത്രം വായിലേക്ക് വലിച്ചെടുത്ത് പുറത്ത് കപ്പിൽ തുപ്പുകയായിരുന്നു.
വിമാനം നിലത്തിറങ്ങിയ ഉടൻ തന്നെ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. ഒരു ജീവൻ രക്ഷിക്കാൻ ഡോ. സാങ് നടത്തിയ അവസരോചിത ഇടപെടലിനെ യാത്രികരും സമൂഹമാധ്യങ്ങളുമെല്ലാം അഭിനന്ദനം കൊണ്ട് മൂടുകയാണ്.