Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയുടെ സഹായം...

അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന് പാകിസ്താൻ

text_fields
bookmark_border
അമേരിക്കയുടെ സഹായം ആവശ്യമില്ലെന്ന് പാകിസ്താൻ
cancel

ഇസ്​ലാമാബാദ്​: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​െൻറ ആരോപണത്തിന് തിരിച്ചടിയുമായി പാകിസ്​താൻ. തടഞ്ഞാലും ഇല്ലെങ്കിലും പാകിസ്​താന്​ യു.എസ്​ ധനസഹായം ആവശ്യമില്ലെന്ന്​ പാക്​ വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്​ തുറന്നടിച്ചു. എന്തിനാണ്​ പാകിസ്​താന്​ സഹായം നൽകിയതെന്ന്​ ട്രംപിന്​ ത​​​െൻറ ഉദ്യോഗസ്​ഥരോട്​ ചോദിക്കാവുന്നതാണ്​. അഫ്​ഗാനിസ്​ഥാനിൽനിന്നേറ്റ പരാജയത്തിൽ ട്രംപ്​ ദുഃഖിതനാണ്​, അതുകൊണ്ടാണ്​ പാകിസ്​താനെതിരെ ആരോപണമുന്നയിക്കുന്നതെന്ന്​ പാക്​ മാധ്യമമായ ജിയോ ന്യൂസിന്​ നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.

യു.എസുമായി കൂടുതൽ ഇടപാടുകൾക്കില്ലെന്ന്​ തങ്ങൾ വ്യക്​തമാക്കിയിരുന്നതാണെന്നും അതുകൊണ്ടുതന്നെ മേലിൽ സഹായം നൽകില്ലെന്ന ട്രംപി​​​െൻറ പ്രസ്​താവനക്ക്​ പ്രാധാന്യമില്ലെന്നും ഖ്വാജ ആസിഫ്​ പറഞ്ഞു. 15 വർഷത്തിനിടെ യു.എസ്​ നൽകിയ ധനസഹായത്തി​​​െൻറ വിവരം പുറത്തുവിടാം. ട്രംപ്​ അവകാശപ്പെട്ട അത്രയും തങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ അവർക്ക്​ അത്​ തിരിച്ചുകൊടുത്തിട്ടുമുണ്ട്​. ഇതുസംബന്ധിച്ച്​ കണക്കെടുപ്പിനും തയാറാണ്​’’ -അദ്ദേഹം പറഞ്ഞു.
സമാധാനപരമായ ഒത്തുതീർപ്പാണ്​ അഫ്​ഗാനിസ്​താനിൽ വേണ്ട​ത്​. എന്നാൽ, അവിടെ സൈനിക സന്നാഹം വിപുലമാക്കുക വഴി യു.എസ്​ തങ്ങളുടെ പരാജയം ഉറപ്പിക്കുകയായിരുന്നു. അഫ്​ഗാനിസ്താ​​​െൻറ അയൽരാജ്യങ്ങൾക്കുമാത്രമേ മേഖലയിൽ സമാധാനം ഉറപ്പാക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.    
അതിനിടെ, യു.എസ്​ അംബാസഡർ ഡേവിഡ്​ ഹാലേയെ വിളിച്ചുവരുത്തി ട്രംപി​​​െൻറ പ്രസ്​താവനയിലുള്ള പ്രതിഷേധം പാകിസ്​താൻ അറിയിച്ചു. ട്രംപി​​​െൻറ ട്വീറ്റിനെക്കുറിച്ച്​ വിദേശകാര്യ സെക്രട്ടറി തഹ്​മിന ജാൻജുവ ഹാലേയോട്​ വിശദീകരണം തേടി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsMALAYALM NEWSAmeric vs PakistanKwaja AsifDonald Trump
News Summary - Do Not Want US Aid: Pakistan Foreign Minister- World news
Next Story