സി​ന്ധിൽ വി​ധ​വ​ക​ൾ​ക്കും  വി​വാ​ഹ​മോ​ചി​ത​ർ​ക്കും  പു​ന​ർ​വി​വാ​ഹം ക​ഴി​ക്കാം

22:15 PM
10/08/2018

ക​റാ​ച്ചി: ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​യി​ലൂ​ടെ വി​വാ​ഹ മോ​ചി​ത​രോ വി​ധ​വ​ക​ളോ ആ​യ ഹി​ന്ദു​സ്​​ത്രീ​ക​ളു​ടെ പു​ന​ർ​വി​വാ​ഹ​ത്തി​ന്​ അ​നു​മ​തി ന​ൽ​കി പാ​കി​സ്​​താ​നി​ലെ സി​ന്ധ്​ പ്ര​വി​ശ്യ ച​രി​ത്രം കു​റി​ച്ചു. 

ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ പ്ര​വി​ശ്യ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം പാ​സാ​യ​തോ​ടെ​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്ക്​ വ​ഴി​യൊ​രു​ങ്ങി​യ​ത്. 
പാ​കി​സ്​​താ​ൻ മു​സ്​​ലിം ലീ​ഗ്​ നേ​താ​വ്​ ന​ന്ദ​കു​മാ​റാ​ണ്​ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.  ഹി​ന്ദു സ​മു​ദാ​യ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​തെ വി​വാ​വം ക​ഴി​ക്ക​രു​തെ​ന്നും ഭേ​ദ​ഗ​തി​യി​ൽ വ്യ​വ​സ്​​ഥ​യു​ണ്ട്. 

വി​വാ​ഹ​മോ​ചി​ത​ർ​ക്കും വി​ധ​വ​ക​ൾ​ക്കും പു​ന​ർ​വി​വാ​ഹ​ത്തി​ന്​ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം, ഹി​ന്ദു സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട​വ​രെ നി​ർ​ബ​ന്ധി​ച്ച്​ മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നെ​തി​രെ കു​മാ​ർ സ​മ​ർ​പ്പി​ച്ച പ്ര​മേ​യം ത​ള്ളി.

Loading...
COMMENTS