Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്വാതന്ത്ര്യത്തി​െൻറ...

സ്വാതന്ത്ര്യത്തി​െൻറ 70ാ ം വർഷവും ഞാൻ അവരിൽ നിന്ന്​ അകലെയാണ്​ 

text_fields
bookmark_border
സ്വാതന്ത്ര്യത്തി​െൻറ 70ാ ം വർഷവും ഞാൻ അവരിൽ നിന്ന്​ അകലെയാണ്​ 
cancel

കറാച്ചി: ഇന്ത്യയും പാകിസ്​താനും 70ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലും രാജ്യത്തി​​െൻറ മതിൽകെട്ടുകൾ കടക്കാനാകാതെ കുടുംബങ്ങൾ. കറാച്ചിയിൽ കഴിയുന്ന 75 കാരിയായി രഹ്​ന ഹാഷ്​മിക്കും പറയാനുള്ളത്​ താനും കുടുംബും പാകിസ്​താനികളായ കഥയാണ്​. 
 1960 ലാണ്​ രഹ്​ന ഹാഷ്​മിയുടെ കുടുംബം ഡൽഹിയിൽ നിന്ന്​  കറാച്ചിയിലേക്ക്​ കുടിയേറിയത്​. ഇന്ത്യൻ റെയിൽ വേ ഉദ്യോഗസ്ഥനായിരുന്നു രഹ്​നയുടെ പിതാവ്​ വിരമിച്ച ശേഷമായിരുന്നു കറാച്ചിയിലേക്ക്​ മാറിയത്​. ഡൽഹിയിലുള്ള കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലർത്തിയിരുന്നു. എന്തുകൊണ്ട്​ ഡൽഹിയിലേക്ക്​ തിരിച്ചുപോകുന്നില്ലെന്ന ചോദ്യത്തിന്​ ഇന്ത്യ വിഭജിച്ചുവെന്നാണ്​ സഹോദരൻ പറഞ്ഞത്​. വിഭജനമെന്താണെന്ന്​ മനസിലാക്കാനുള്ള പ്രായം അന്നുണ്ടായിരുന്നില്ല. പിന്നീടൊരിക്കലും ഡൽഹിയിലെത്തിയില്ല. എങ്കിലും അവിട​ുള്ള ബന്ധുക്കളുമായി നല്ല ബന്ധം തുടർന്നു.  1990ൽ രഹ്​നയുടെ ഭർത്താവ്​ ഖുർഷിദ്​ ​ മരണപ്പെട്ടപ്പോൾ ഡൽഹിയിലെ കുടുംബാംഗങ്ങൾക്ക്​ അദ്ദേഹത്തി​​​െൻറ മരണാനന്തര ചടങ്ങിൽ പ​െങ്കടുക്കാൻ കഴിഞ്ഞില്ല. രഹ്​നയുടെ അമ്മാവൻ മകൻ ആസിഫ്​ ഫെമി മാത്രമാണ്​ അന്ന്​ പാകിസ്​താൻ വിസ സംഘടിപ്പിച്ച്​ കറാച്ചിയിലെത്തിയത്​. 

രണ്ടു രാജ്യങ്ങളിലാണെങ്കിൽ കുടുംബാംഗങ്ങൾ തമ്മിൽ ഇപ്പോഴും നല്ല ബന്ധത്തിലാണ്​. സ്വാതന്ത്ര്യം ലഭിച്ച്​ ഇത്രവർഷങ്ങൾ പിന്നിട്ടിട്ടും ഇരുരാജ്യങ്ങൾക്കിടയിൽ എന്തിനാണ്​ അനാവശ്യമായ വിലക്കുകൾ എന്ന്​ മനസിലാകുന്നില്ല. വിലക്കുകൾക്ക്​ മാത്രമാണെങ്കിൽ സ്വാതന്ത്ര്യം എന്തിനാണെന്നാണ്​ രഹ്​ന ഹാഷ്​മിയുടെ ചോദ്യം. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsMuslim FamilyPartitionreuniteIndia News
News Summary - Divided Muslim family yearns to reunite, 70 years after India, Pakistan split
Next Story