ബംഗ്ലാദേശിൽ തീപിടിത്തം; 17 മരണം
text_fieldsധാക്ക: ബംഗ്ലാദേശിലെ ധാക്കയിൽ 22 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ശ്രീലങ്കൻ സ്വദേശ ിയടക്കം 17 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. ധാക്കയിലെ പോഷ് ബനാനി ഭാഗത്താണ് അപകടം. നിരവധി കടകൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഉച്ചക്ക് 12:52ഓടെയാണ് തീപിടിത്തമുണ്ടായത്.
തീയണക്കുന്നതിനായി ഏകദേശം 19 ഫയർ എൻജിനുകളും, നേവി, എയർഫോഴ്സ് എന്നിവയുടെ സംഘങ്ങളും രംഗത്തുണ്ട്. തീപിടിച്ച കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടാനായി താഴേക്ക് ചാടിയ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് വാർത്തകളുണ്ട്. എന്നാൽ, കെട്ടിടത്തിൽ എത്ര പേർ കുടുങ്ങി കിടക്കുന്നുവെന്നതിൻെറ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.
കഴിഞ്ഞ മാസം ധാക്കയിലുണ്ടായ തീപിടിത്തത്തിൽ 70 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും തീപിടിത്തമുണ്ടായത്.