പാകിസ്താനിൽ ഓടുന്ന ട്രെയിനിൽ തീപ്പിടിത്തം: 74 മരണം
text_fieldsലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ റഹീം യാർ ഖാൻ ജില്ലയിൽ ഓടുന്ന ട്രെയിനിൽ തീപ ിടിത്തമുണ്ടായി 74 പേർ മരിച്ചു. കറാച്ചിയിൽനിന്ന് റാവൽപിണ്ടിയിലേക്ക് പുറപ്പെട്ട തെസ്ഗാം എക് സ്പ്രസിൽ യാത്രക്കാരിൽ ചിലർ ഭക്ഷണം തയാറാക്കവെ, രണ്ട് പാചക വാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. ട്രെയിനിെൻറ മൂന്നു ബോഗികൾ പൂർണമായി കത്തിനശിച്ചു. അപകടസമയം 200 യാത്രക്കാരാണ് ഉണ്ടായിരുന്നത്. റായ്വിന്ദ് നഗരത്തിലെ പ്രാർഥന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള മത പ്രഭാഷകരായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. വ്യാഴാഴ്ച രാവിലെയാണ് അപകടം. തീപിടിത്തമുണ്ടായപ്പോൾ ഓടുന്ന ട്രെയിനിൽനിന്ന് ചാടിയതുമൂലമാണ് കൂടുതൽ പേരും മരിച്ചത്.
പരിക്കേറ്റ 40 യാത്രക്കാരുടെ നില ഗുരുതരമാണ്. അതിനാൽ, മരണസംഖ്യ കൂടാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവരിൽ ചിലരെ ലിയാഖത്പൂരിലെ ജില്ല ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ ബഹവാൽപൂരിലെ ബഹവൽ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റെയിൽവേ മന്ത്രി ൈശെഖ് റാഷിദ് അഹ്മദ് അറിയിച്ചു. ഓടുന്ന ട്രെയിനിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് ഭക്ഷണം പാകംചെയ്യുന്നത് നിയമലംഘനമാണെന്ന് റെയിൽേവ മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, അപകടം ഷോർട്ട്സർക്യൂട്ട് മൂലമാണെന്നാണ് തബ്ലീഗെ ജമാഅത്ത് അധികൃതരുടെ വാദം. ഇേതക്കുറിച്ച് നേരത്തേതന്നെ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും അവർ ആരോപിച്ചു. യാത്രക്കാർ പാചകവാതക സിലിണ്ടറുമായി എത്തിയത് തടയാൻ കഴിയാത്തതിൽ റെയിൽവേ മന്ത്രി വീഴ്ച സമ്മതിച്ചു.
അപകടത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ നടുക്കം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണത്തിനും ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് 15 ലക്ഷം രൂപയും ചികിത്സയിൽ കഴിയുന്നവർക്ക് അഞ്ചുലക്ഷം രൂപയും പ്രഖ്യാപിച്ചു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കത്തിയ ബോഗികള്‍ ട്രെയിനിൽനിന്ന് വേര്‍പെടുത്തിയിട്ടുണ്ട്.