Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസുനാമി: മരണം 800...

സുനാമി: മരണം 800 കടന്നു; ഇന്തോനേഷ്യയിൽ കൂ​ട്ട​ക്കു​ഴി​മാ​ട​ം

text_fields
bookmark_border
സുനാമി: മരണം 800 കടന്നു; ഇന്തോനേഷ്യയിൽ കൂ​ട്ട​ക്കു​ഴി​മാ​ട​ം
cancel

ജക്കാർത്ത: ഇന്തോനേഷ്യയിൽ സുനാമിയിലും ഭൂകമ്പത്തിലും മരിച്ചവരുടെ എണ്ണം 832 ആയി. അധികൃതർ ഒൗദ്യോഗികമായി ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടു. സുനാമിയും ഭൂകമ്പവും ഉണ്ടായ സുലൈവാസി ദ്വീപും പരിസര സ്ഥലങ്ങളും വലിയൊരു പ്രദേശമായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന്​ അധികൃതർ വ്യക്​തമാക്കി. റിക്​ടർ ​സ്​കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ്​ ഇന്തോനേഷ്യയിൽ ഉണ്ടായത്​. രാജ്യത്തുണ്ടായ സുനാമിയിൽ കടൽത്തീരകൾ 20 മീറ്റർ വരെ ഉയർന്നിരുന്നു.

സുലൈവാസിക്കടുത്തുള്ള പാലുവിലാണ്​ കൂടുതൽ മരണങ്ങളും ഉണ്ടായിരിക്കുന്നത്​. പല മൃതദേഹങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലായതിനാൽ മരണസംഖ്യ ഇനിയും കൂടുമെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. ഭൂകമ്പവും സുനാമിയും ഉണ്ടായ പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമവും ഭക്ഷ്യക്ഷാമവും അനുഭവപ്പെടുന്നുണ്ട്​. ജനങ്ങൾ പല സൂപ്പർമാർക്കറ്റുകളും കൊളളയടിച്ചതായും റിപ്പോർട്ടുകളുണ്ട്​.

അതേ സമയം, പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ ജീ​വ​ന​റ്റ​വ​രു​ടെ മൃതദേഹങ്ങൾ കൂ​ട്ട​മാ​യി അ​ട​ക്കാ​നു​ള്ള ശ്ര​മം ​തു​ട​ങ്ങി. മാ​ര​ക​രോ​ഗ​ങ്ങ​ൾ പ​ര​ക്കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ലി​​​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്ന്​ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ൻ​സി അ​റി​യി​ച്ചു. വേ​ദ​ന​പ്പി​ക്കു​ന്ന തീ​രു​മാ​ന​മാ​ണി​തെ​ങ്കി​ലും ദു​ര​ന്തം കാ​തോ​ർ​ത്തി​രി​ക്കു​ന്ന ഒ​രു രാ​ഷ്​​ട്ര​ത്തി​ൽ ജീ​വി​ക്കു​ന്ന ജ​ന​ത​ക്ക്​ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ല.

ഒാ​രോ മി​നി​റ്റി​ലും മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി ന​ഗ​ര​ങ്ങ​ളി​ലൂ​ടെ ആം​ബു​ല​ൻ​സു​ക​ൾ ചീ​റി​പ്പാ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​കയാണ്​. പ​രി​ക്കേ​റ്റ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ​ക്കൊ​ണ്ട് ആ​ശു​പ​ത്രി​ക​ള്‍ നി​റ​ഞ്ഞു. പ​ല​രെ​യും ട​​​​െൻറു​ക​ളി​ലും തു​റ​സ്സാ​യ സ്ഥ​ല​ത്തു​മാ​ണ് ചി​കി​ത്സി​ക്കു​ന്ന​ത്.

ദു​ര​ന്ത മേ​ഖ​ല​ക​ളി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് എ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​ത് മ​ര​ണ​സം​ഖ്യ ഉ​യ​രാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. പാ​ലു​വി​ലാ​ണ് കൂ​ടു​ത​ല്‍ മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. നി​ര​ത്തി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നി​ര​ത്തി​യി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ അ​ന്ത​ര്‍ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്നു.കെ​ട്ടി​ടാ​വ​ശി​ഷ്​​ട​ങ്ങ​ള്‍ക്കി​ട​യി​ല്‍നി​ന്ന് ദീ​ന​രോ​ദ​ന​ങ്ങ​ള്‍ കേ​ള്‍ക്കാ​മെ​ന്ന് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ക​ര്‍ പ​റ​യു​ന്നു.

ഒ​ട്ടേ​റെ വീ​ടു​ക​ളും കാ​റു​ക​ളും ഒ​ഴു​കി​പ്പോ​യി. ഗ​താ​ഗ​തം നി​ല​ച്ചു. വൈ​ദ്യു​തി, വാ​ര്‍ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ള്‍ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​തു ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ​ണ​ത്തി​നും വെ​ള്ള​ത്തി​നും ക്ഷാ​മം നേ​രി​ടു​ന്ന​ത് ദു​രി​തം രൂ​ക്ഷ​മാ​ക്കി​യി​ട്ടു​ണ്ട്.

പ്രി​യ​പ്പെ​ട്ട​വ​രെ തേ​ടി ഫേ​സ്​​ബു​ക്കി​ൽ

ഇ​ന്തോ​നേ​ഷ്യ​യെ ത​ക​ർ​ത്തെ​റി​ഞ്ഞ ഭൂ​ച​ല​ന​ത്തി​ലും സൂ​നാ​മി​യി​ലും കാ​ണാ​താ​യ പ്രി​യ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ആ​ശ്ര​യി​ച്ച്​ ആ​ളു​ക​ൾ. പ്ര​കൃ​തി​ദു​ര​ന്തം താ​ണ്ഡ​വ​മാ​ടി​യ സു​ല​വേ​സി ദ്വീ​പ്​ വാ​സി​ക​ളാ​ണ്​ പ്രി​യ​പ്പെ​ട്ട​വ​രെ ഫോ​േ​ട്ടാ​ക​ൾ ഫേ​സ്​​ബു​ക്കി​ൽ പ​ങ്കു​വെ​ച്ച്​ സ​ഹാ​യി​ക്ക​ണ​മെ​ന്ന്​ അ​പേ​ക്ഷി​ക്കു​ന്ന​ത്.

ദു​ര​ന്ത​ത്തി​​​​െൻറ വ്യാ​പ്​​തി​യെ​ക്കു​റി​ച്ച്​ ഇ​പ്പോ​ഴും യ​ഥാ​ർ​ഥ​ചി​ത്രം ല​ഭി​ച്ചി​ട്ടി​ല്ല. പ​ല​യി​ട​ങ്ങ​ളി​ലും വാ​ർ​ത്താ​വി​നി​മ​യ ഉ​പാ​ധി​ക​ൾ ത​ക​ർ​ന്നി​രി​ക്ക​യാ​ണ്. ‘‘ഇൗ ​​ഫോ​േ​ട്ടാ​യി​ൽ കാ​ണു​ന്ന എ​​​​െൻറ കു​ടും​ബാം​ഗ​ങ്ങ​ളെ നി​ങ്ങ​ൾ ക​ണ്ടു​വോ​? അ​വ​ർ സു​ര​ക്ഷി​ത​രാ​യി​രി​ക്കു​ന്നു​വെ​ന്ന​റി​യാ​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇൗ ​നി​മി​ഷം​വ​രെ ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. ക​ണ്ടെ​ത്തി​യാ​ൽ ദ​യ​വാ​യി അ​റി​യി​ക്കു​ക’’ -6843 അം​ഗ​ങ്ങ​ളു​ള്ള ഒ​രു എ​ഫ്.​ബി ഗ്രൂ​പ്പി​ൽ ഒ​രാ​ളി​ട്ട പോ​സ്​​റ്റാ​ണി​ത്.

സുനാ​മി കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച പാ​ലു​വി​ൽ പ്രി​യ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​ൻ സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യം തേ​ടി​യി​രി​ക്ക​യാ​ണ്​ ചി​ല​ർ. പാ​ലു​വി​ൽ​നി​ന്ന്​ ഒ​രു​പാ​ടു​പേ​രെ സു​ര​ക്ഷി​ത​മാ​യി മാ​റ്റി​യ വി​വ​രം മ​റ്റു യൂ​സ​ർ​മാ​ർ പ​ങ്കു​വെ​ക്കു​ന്നു. അ​വ​ർ​ക്ക്​ ഭ​ക്ഷ​ണ​വും വെ​ള്ള​വും ആ​വ​ശ്യ​മു​ണ്ടെ​ന്നും അ​റി​യി​ക്കു​ന്നു. പ്രി​യ​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം ക​​ണ്ടെ​ത്തി​യാ​ൽ അ​വ​രെ കൂ​ട്ട​ക്കു​ഴി​മാ​ട​ങ്ങ​ളി​ൽ അ​ട​ക്ക​രു​തെ​ന്നും വി​വ​ര​മ​റി​യി​ച്ചാ​ൽ ഏ​റ്റു​വാ​ങ്ങാ​മെ​ന്നും പോ​സ്​​റ്റി​ടു​ന്ന​വ​രു​ടെ ക​ണ്ണീ​ർ​ന​ന​വും ഇ​വി​ടെ കാ​ണാം.

ര​ക്​​ത​സാ​ക്ഷി​യാ​യി ഗു​നാ​വ​ൻ

gunawan-agung
ഗു​നാ​വ​ൻ അ​ഗു​ങ്​

അ​േ​ൻ​റാ​ണി​യ​സ്​ ഗു​നാ​വ​ൻ അ​ഗു​ങ്​ എ​ന്ന ട്രാ​ഫി​ക്​ ജീ​വ​ന​ക്കാ​ര​നെ ഇ​ന്തോ​നേ​ഷ്യ​ക്കാ​ർ മ​റ​ക്കി​ല്ല. നൂ​റു​ക​ണ​ക്കി​നു ആ​ളു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ്വ​ന്തം ജീ​വ​ൻ ബ​ലി​ന​ൽ​കി​യാ​ണ്​ ഇൗ 21​കാ​ര​ൻ ജ്വ​ലി​ക്കു​ന്ന ഒാ​ർ​മ​യാ​യ​ത്. പാ​ലു​വി​ലെ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യോ​മ​ഗ​താ​ഗ​ത നി​യ​ന്ത്ര​ണ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യി​രു​ന്നു ഗു​നാ​വ​ൻ.

വെ​ള്ളി​യാ​ഴ്​​ച ശ​ക​ത​മാ​യ ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്ന്​ പാ​ലു വി​മാ​ന​ത്താ​വ​ള​ത്തി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രോ​ടും ഒ​ഴി​യാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. റ​ൺ​വേ​യി​ൽ വി​ള്ള​ൽ ദൃ​ശ്യ​മാ​യ​തോ​ടെ ജീ​വ​ന​ക്കാ​ർ ഒാ​ടി​ര​ക്ഷ​പ്പെ​ട്ടു. ആ ​സ​മ​യ​ത്ത്​ നൂ​റി​ലേ​റെ യാ​ത്ര​ക്കാ​രു​മാ​യി ബാ​ട്ടി​ക്​ വി​മാ​നം പു​റ​പ്പെ​ടാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​പ്പോ​ലെ എ​ല്ലാം ഇ​െ​ട്ട​റി​ഞ്ഞോ​ടാ​ൻ ഗു​നാ​വ​ൻ ത​യാ​റാ​യി​ല്ല. ക​ൺ​ട്രോ​ൾ റൂ​മി​ലി​രു​ന്ന്​ വി​മാ​നം സു​ര​ക്ഷി​ത​മാ​യി പ​റ​ക്കാ​ൻ സ​ഹാ​യി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ ക​ൺ​ട്രോ​ൾ​ട​വ​ർ ശ​ക്ത​മാ​യി കു​ലു​ങ്ങി. കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ഴു​മെ​ന്ന്​ ക​രു​തി ഇ​ദ്ദേ​ഹം നാ​ലാം​നി​ല​യി​ൽ നി​ന്ന്​ താ​ഴേ​ക്ക്​ ചാ​ടി. ചാ​ട്ട​ത്തി​​​​െൻറ ആ​ഘാ​ത​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthquakeindonesiatsunamiworld newsmalayalam newsgunawan agung
News Summary - Death toll after Indonesia tsunami and earthquake rises to 832-World news
Next Story