ഫിലിപ്പീൻസിൽ വധശിക്ഷ പുനഃസ്ഥാപിക്കുന്നതിനെതിരെ ബിഷപ്പുമാർ രംഗത്ത്
text_fieldsമനില: വധശിക്ഷ പുനഃസ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഫിലിപ്പീൻസിൽ ബിഷപ്പുമാർ രംഗത്ത്. ഞായറാഴ്ചത്തെ പ്രത്യേക പ്രാർഥനയോടനുബന്ധിച്ചാണ് സർക്കാർ നീക്കത്തിനെതിരെ രാജ്യത്തെ കാത്തലിക് ബിഷപ്പുമാർ പ്രതികരിച്ചത്. ജീവെൻറ മൂല്യം ഉയർത്തിപ്പിടിക്കാനും വധശിക്ഷക്കെതിരെ നിലപാടെടുക്കാനുമാണ് ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
80 ശതമാനം ജനങ്ങളും കാത്തലിക് ക്രിസ്ത്യൻ വിശ്വാസികളായ രാജ്യത്ത് 2006ലാണ് വധശിക്ഷ നിർത്തലാക്കിയത്. എന്നാൽ, മയക്കുമരുന്ന് വേട്ടയിലൂടെ കുപ്രസിദ്ധി നേടിയ പ്രസിഡൻറ് റൊഡ്രിഗോ ദുേതർതെ സർക്കാറാണ് ഇപ്പോൾ വധശിക്ഷ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നത്. വധശിക്ഷ നിരോധിച്ചത് കുറ്റകൃത്യങ്ങൾ വർധിപ്പിച്ചെന്നായിരുന്നു ദുേതർതെ സർക്കാറിെൻറ വാദം. എന്നാൽ, ഇതിനെ എതിർത്ത ബിഷപ്പുമാർ ഇൗ വാദത്തിന് തെളിവില്ലെന്ന് പറഞ്ഞു.
നല്ല അഭിഭാഷകരെ ലഭിക്കാത്ത പാവങ്ങൾക്കെതിരായാണ് വധശിക്ഷ വരുകയെന്നും എല്ലാ കാലത്തും ആക്രമികളായ ഭരണകൂടങ്ങൾ വിയോജിപ്പുകളെ അടിച്ചമർത്താനാണ് ഇത് ഉപയോഗിച്ചതെന്നും യേശുക്രിസ്തുവിെൻറയും മറ്റു ക്രിസ്ത്യൻ രക്തസാക്ഷികളുടെയും ചരിത്രമുദ്ധരിച്ച് ബിഷപ്പുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
