Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാഖിൽ സുരക്ഷാസേനയും...

ഇറാഖിൽ സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ്​ മരണം

text_fields
bookmark_border
iraq
cancel

ബാഗ്​ദാദ്​: ഇറാഖിൽ സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ്​ പേർ കൊല്ലപ്പെട്ടു. ബാഗ്​ദാ ദിലും ബർസയിൽ നിന്നും​ പ്രക്ഷോഭകരെ ഒഴിപ്പിക്കാൻ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിടെയാണ്​ സംഭവം. ബാഗ്​ദാദിൽ പ്രക്ഷോഭകാരികൾ തമ്പടിച്ച ട്രൈഗീസ്​ നദിക്ക്​ കുറുകെയുള്ള മൂന്ന്​ പാലങ്ങളിൽ നിന്നും മറ്റ്​ പ്രദേശങ്ങളിൽ നിന്നും പ്രക്ഷോഭകരെ ഒഴിപ്പിക്കാനായിരുന്നു സുരക്ഷാ ​സേനയുടെ നടപടി.

താഹിർ സ്വക്​യറിലെ പ്രക്ഷോഭകാരികൾക്കെതിരെ ഇറാഖ്​ സൈന്യം വെടിവെപ്പ്​ നടത്തുകയും ടിയർ ഗ്യാസ്​ ഷെല്ലുകൾ പ്രയോഗിക്കുകയും ചെയ്​തു. പൊലീസ്​ നടപടിക്കിടെ മൂന്ന്​ പേർ വെടിവെപ്പിലും നാലാമൻ ടിയർഗ്യാസ്​ ഷെല്ലി​​െൻറ കഷ്​ണം തലച്ചോറിൽ തറച്ചുമാണ്​ മരിച്ചത്​.

ബർസയിൽ നടന്ന പൊലീസ്​ നടപടിക്കിടെ മൂന്ന്​ പേരാണ്​ കൊല്ലപ്പെട്ടത്​. പ്രവിശ്യ സർക്കാർ ആസ്ഥാനത്ത്​ മുന്നിൽ പ്രതിഷേധിച്ചവർക്കെതിരെയായിരുന്നു ബർസയിൽ പൊലീസ്​ നടപടി. ഇറാഖിൽ ഒക്​ടോബറിൽ പ്രക്ഷോഭങ്ങൾ തുടങ്ങിയ ശേഷം ഏകദേശം 260 പേർ കൊല്ലപ്പെട്ടുവെന്നാണ്​ കണക്കുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqworld newsSecurity Forcesmalayalam newsprotest sites
News Summary - Deadly violence grips Iraq as security forces clear protest sites-World news
Next Story