Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ ശക്തമായ ഭൂചലനം;...

ചൈനയിൽ ശക്തമായ ഭൂചലനം; എട്ടു മരണം

text_fields
bookmark_border
ചൈനയിൽ ശക്തമായ ഭൂചലനം; എട്ടു മരണം
cancel

ബെയ്​ജിങ്​: ചൈനയിലെ ഷിൻജിയാങ്​ മേഖലയിലുണ്ടായ ഭൂചലനത്തിൽ എട്ടു പേർ ​മരിച്ചു. 25 ഒാളം പേർക്ക്​ പരിക്കേറ്റു. വ്യാഴാഴ്​ച പുലർച്ചെയാണ് റിക്​ടർ സ്​കെയിലിൽ  5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്​.

പാമിർ പീഠഭൂമിക്ക് തെക്ക്കിഴക്ക്​ 8കിലോമീറ്റർ ആഴത്തിലാണ്​ ഭൂകമ്പത്തി​​​െൻറ പ്രഭവകേന്ദ്രമെന്ന്​ ജിയോളജിക്കൽ സർവെ റിപ്പോർട്ട്​ ചെയ്​തു. ഭൂകമ്പം ശക്തമായി അനുഭവപ്പെട്ട താക്സ്കോർഗാനിൽ നിന്നും 9,200 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക്​ മാറ്റി.
ഭൂകമ്പത്തിൽ 180 ഒാളം വീടുകൾ തകർന്നു. നിരവധി കെട്ടിടങ്ങൾ തകരുകയും റോഡുകൾക്ക്​ കേടുപാടു സംഭവിക്കുകയും ചെയ്​തിട്ടുണ്ട്​.

ഷിൻജിയാങിലുണ്ടായ ഭൂകമ്പത്തി​​​െൻറ തുടർ ചലനങ്ങൾ അയൽപ്രദേശങ്ങളായ അഫ്​ഗാനിസ്​താനിലും പാകിസ്​താനിലും അനുഭവപ്പെട്ടിട്ടുണ്ട്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaearth quake
News Summary - Deadly earthquake hits China's Taxkorgan county
Next Story