Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 4:50 PM GMT Updated On
date_range 29 July 2019 4:50 PM GMTഅഫ്ഗാൻ വൈസ് പ്രസിഡൻറ് സ്ഥാനാർഥിയുടെ ഓഫിസിൽ ആക്രമണം: മരണം 20
text_fieldscamera_alt???????????? ?????? ??????? ????????????? ???????? ????????????
കാബൂൾ: അഫ്ഗാൻ വൈസ് പ്രസിഡൻറ് സ്ഥാനാർഥിയും മുൻ ഇൻറലിജൻസ് തലവനുമായ അംറുല്ല സാലിഹിെൻറ ഓഫിസിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി. അമ്പതോളം പേ ർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയ വക്താവ് നസ്റത്ത് റാഹിമി പറഞ്ഞു. ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്തിയ സാലിഹിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റാഹിമി അറിയിച്ചു. അഫ്ഗാൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ആദ്യ ദിനത്തിലാണ് ആക്രമണം.
സാലിഹിെൻറ നേതൃത്വത്തിലുള്ള യുവജന-പരിഷ്കരണ സംഘടനയായ ‘ഗ്രീൻ ട്രെൻഡി’െൻറ ഓഫിസ് സമുച്ചയത്തിലാണ് ആക്രമണം നടന്നത്. ഞായറാഴ്ച വൈകീട്ട് 4.40ന് ഓഫിസ് കെട്ടിടത്തിന് മുന്നിൽ സ്ഫോടക വസ്തു നിറച്ച കാർ പൊട്ടിത്തെറിക്കുകയും തുടർന്ന് മൂന്ന് സായുധരായ ആക്രമികൾ കെട്ടിടത്തിനകത്ത് കടക്കുകയും ചെയ്തു. ആറു മണിക്കൂർ നീണ്ട സൈനിക നടപടിക്കൊടുവിൽ ആക്രമികളെല്ലാം കൊല്ലപ്പെടുകയും കെട്ടിടത്തിനകത്ത് കുടുങ്ങിയ 150 ഓളം പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Next Story