പാക്​ നഗരമായ ക്വറ്റയിൽ ചാവേർ സ്​ഫോടനം: 17 മരണം

01:20 AM
13/08/2017
ഇസ്​ലാമാബാദ്​: പാകിസ്​താൻ​ നഗരമായ ക്വറ്റയിലുണ്ടായ വൻ സ്​ഫോടനത്തിൽ എട്ട്​ സുരക്ഷ ഉദ്യോഗസ്​ഥരുൾപ്പെടെ ചുരുങ്ങിയത്​ 17 പേർ മരിച്ചു. 30ലേറെ പേർക്ക്​ പരിക്കേറ്റു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്​.

നഗരത്തിലെ പിഷിൻ സ്​റ്റോപ്പിലാണ്​  രാജ്യത്തെ നടുക്കിയ സ്​ഫോടനമുണ്ടായത്​. ​ഫ്രോണ്ടിയർ കോർപ്​സ്​ വിഭാഗത്തി​​​െൻറ ഹോസ്​റ്റലിനു സമീപം അതീവ സുരക്ഷിത കേന്ദ്രത്തിലുണ്ടായ സ്​ഫോടനത്തെ തുടർന്ന്​ നഗരത്തിൽ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചു.

സുരക്ഷ ഉദ്യോഗസ്​ഥർ സഞ്ചരിച്ച വാഹനം ആക്രമണത്തിനിരയായതായി ദൃക്​സാക്ഷികൾ പറഞ്ഞു. എട്ടു സൈനികരുടെ മരണം അധികൃതർ സ്​ഥിരീകരിച്ചിട്ടുണ്ട്​. പരിക്കേറ്റവരിൽ 10 സൈനികരുമുണ്ട്​. സംഭവത്തി​​​െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
 
COMMENTS