അധോലോക നായകൻ ദാവൂദ്​ ഇബ്രാഹീമിനും ഭാര്യക്കും കോവിഡെന്ന്​ റിപ്പോർട്ട്​

13:04 PM
06/06/2020

മുംബൈ: ഇന്ത്യ തേടുന്ന കൊടും കുറ്റവാളിയായ​ ദാവൂദ്​ ഇബ്രാഹീമിനും ഭാര്യ മെഹജബിനും കോവിഡ്​ ബാധിച്ചതായി റിപ്പോർട്ട്​. പാകിസ്​താൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്​ വിവിധ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട്​ ചെയ്​തു. 

ദാവൂദിൻെറ ജോലിക്കാരും അംഗരക്ഷകരും ക്വാറൻറീനിൽ പ്രവേശിച്ചിരിക്കുകയാണ്​.  മുംബൈയിൽ ജനിച്ച ദാവൂദ്​ കറാച്ചിയിൽ ഒളിവിൽ കഴിയുകയാണ്​. 1993ലെ മുംബൈ സ്​​േഫാടനക്കേസിലുൾപ്പെടെ പ്രതിയായ ദാവൂദിനെതിരെ ഇൻറർപോളിൻെറ നിവധി നോട്ടീസുകൾ നിലവിലുണ്ട്​. ​

ദാവൂദ്​ നിലവിൽ കറാച്ചിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്നാണ്​ വിവരം. 2003ലാണ്​ ഇന്ത്യയും അമേരിക്കയും ചേർന്ന്​ ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. രണ്ടരക്കോടി രൂപയാണ്​ ദാവൂദിൻെറ തലക്ക്​ വിലയിട്ടിരിക്കുന്നത്​. 

അമേരിക്കൻ രഹസ്യാനേഷണ ഏജൻസിയായ എഫ്​.ബി.ഐയുടെ ലോകം തിരയുന്ന ആദ്യ 10 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഉൾപെടുന്നയാളാണ്​ ദാവൂദ്​.  

Loading...
COMMENTS