Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅലപ്പോയിൽ മക്കളെ...

അലപ്പോയിൽ മക്കളെ കൊല്ലാൻ പിതാക്കൾ മതവിധി തേടുന്നു

text_fields
bookmark_border
അലപ്പോയിൽ മക്കളെ കൊല്ലാൻ പിതാക്കൾ  മതവിധി തേടുന്നു
cancel
camera_alt???????????? ?????????

ഡമാസ്​കസ്: സിറിയൻ സൈന്യത്തി​െൻറ അക്രമണത്തിൽ കുട്ടികളും മുതിർന്നവരും മരിച്ചുവീണുകൊണ്ടിരിക്കുന്ന അലപ്പോയിൽ സ്വന്തം കുഞ്ഞുങ്ങളെ​ കൊല്ലാൻ അനുമതി തേടി പിതാക്കൾ മതപണ്ഡിതരെ സമീപിക്കുന്നതായി റിപ്പോർട്ട്​.

സിറിയൻ പ്രസിഡൻറ്​ ബശാർ അസദി​െൻറ കീഴിലുള്ള സൈന്യത്തി​െൻറയോ സഖ്യകക്ഷികളായ ഹിസ്​ബുല്ലയുടെയോ ഇറാൻ മിലീഷ്യയുടെയോ കൈയിലകപ്പെട്ടാൽ അവർ തങ്ങളുടെ മക്കളെ ബലാൽസംഗം ചെയ്യുമെന്നതുകൊണ്ടാണ്​ കുട്ടികളെയും ഭാര്യമാരെയും കൊല്ലാൻ സിറിയയി​ലെ പുരുഷൻമാർ മതവിധി​ തേടിയത്​. സിറിയൻ സൈന്യത്തി​െൻറ കൈയാൽ ബലാൽസംഗം ചെയ്യപ്പെടുന്നതി​നുമുമ്പ്​ ആത്​മഹത്യ ചെയ്യാൻ പോകുന്ന  പെൺകുട്ടികളുടെ ​ഫേസ്​ബുക്​ പോസ്​റ്റും പുറത്തുവന്നിട്ടിട്ടുണ്ട്.

മതവിധി തേടിയുള്ള ട്വീറ്റുകൾ തനിക്ക്​ ലഭിച്ചതായി പ്രമുഖ സിറിയൻ പണ്ഡിതനും നിലവിൽ ലണ്ടനിൽ കഴിയുകയും ചെയ്യുന്ന മുഹമ്മദ്​ അൽ യാക്കൂബ്​ സാക്ഷ്യപ്പെടുത്തുന്നു. സിറിയൻ സൈനികരുടെയും സഖ്യകക്ഷികളുടെയും ഉപരോധത്തിൽ 50,000 സാധാരണക്കാരാണ്​ കിഴക്കൻ അ​ലപ്പോയിൽ നരകയാതന അനുഭവിക്കുന്നത്​. ശിയാ സായുധ വിഭാഗമായ ഹിസ്​ബുല്ല ഉപരോധ മേഖലകളിൽ കൂട്ടക്കൊലകൾ നടത്തുകയാണെന്ന്​ സന്നദ്ധ പ്രവർത്തകരും റിപ്പോർട്ട്​ ചെയ്യുന്നുണ്ട്​.

Show Full Article
TAGS:aleppo battle 
News Summary - Daughters ask fathers to kill them
Next Story