Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദലൈലാമയുടെ കാലചക്ര...

ദലൈലാമയുടെ കാലചക്ര പൂജ: തിബത്തുകാരെ വിലക്കിയെന്ന റിപ്പോര്‍ട്ട് ചൈന നിഷേധിച്ചു

text_fields
bookmark_border
ദലൈലാമയുടെ കാലചക്ര പൂജ: തിബത്തുകാരെ വിലക്കിയെന്ന റിപ്പോര്‍ട്ട് ചൈന നിഷേധിച്ചു
cancel

ബെയ്ജിങ്: ആത്മീയ നേതാവ് ദലൈലാമയുടെ പരിപാടിയില്‍ തിബത്തന്‍ പൗരന്മാര്‍ പങ്കെടുക്കുന്നത് വിലക്കിയെന്ന റിപ്പോര്‍ട്ട് ചൈന നിഷേധിച്ചു. ബീഹാറിലെ ബോദ്ഗയയിലാണ് ദലൈലാമയുടെ കാലചക്ര പൂജ നടത്താന്‍ തീരുമാനിച്ചത്. ലോകവ്യാപകമായുള്ള ആയിരക്കണക്കിന് തീര്‍ഥാടകര്‍ പരിപാടിക്കത്തെും.
ചൈനയുടെ നിര്‍ദേശമനുസരിച്ച് 7000ത്തോളം തിബത്തന്‍ തീര്‍ഥാടകര്‍ ചൈനയിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍, ഈ കണക്ക് പെരുപ്പിച്ചുകാണിച്ചതാണെന്നും 1000ത്തില്‍ താഴെ തീര്‍ഥാടകര്‍ മാത്രമേ മടങ്ങിയത്തെിയിട്ടുള്ളൂവെന്നും ചൈന വ്യക്തമാക്കി. ചൈനീസ് പാസ്പോര്‍ട്ടുള്ളവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാമെന്നും ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ആരെയും നിര്‍ബന്ധപൂര്‍വം മടക്കിക്കൊണ്ടുവന്നിട്ടില്ളെന്നും ഒൗദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ചൈനീസ് പത്രമായ ഗ്ളോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

തീവ്രവാദത്തെയും വിഘടനവാദത്തെയും ചെറുക്കുന്നതിനായി കൂടുതല്‍ യാത്ര നിയന്ത്രണങ്ങളുണ്ടാവുമെന്ന് ഗ്ളോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1950 മുതല്‍ തിബത്തിന്‍െറ അധികാരം ചൈനയുടെ കൈകളിലാണ്. അതിനിടെ നേപ്പാളിലേക്കുള്ള വിമാന സര്‍വിസുകളിലും ടൂര്‍ പാക്കേജുകളിലും നിയന്ത്രണമേര്‍പ്പെടുത്താന്‍

ചൈനീസ് സര്‍ക്കാറിന്‍െറ നിര്‍ദേശമുണ്ടെന്ന് നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിബത്തന്‍ പൗരന്മാരുടെ ബന്ധുക്കളാരെങ്കിലും നേപ്പാളിലുണ്ടെങ്കില്‍ ദലൈലാമയുടെ പരിപാടി തുടങ്ങുന്നതിനുമുമ്പ് അവരോട് തിരിച്ചത്തൊന്‍ ആവശ്യപ്പെടണമെന്ന് തിബത്തന്‍ പൗരന്മാരോട് ചൈന നിര്‍ദേശിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dalai-lama
News Summary - dalai-lama
Next Story