കപ്പലിൽ ഭീ​തി​യു​ടെ സൈറൺ

  • ക​പ്പ​ലി​ലെ മോശം അ​വ​സ്ഥ  വിശദീകരിച്ച്​ ഇ​ന്ത്യ​ൻ  ജീ​വ​ന​ക്കാ​ർ

21:58 PM
13/02/2020
corona

യോ​​ക്കോ​ഹാ​മ: യോ​​ക്കോ​ഹാ​മ തു​റ​മു​ഖ​ത്ത്​ ‘ത​ട​വി​ലാ​യ’​ആ​ഡം​ബ​ര ക​പ്പ​ൽ ഡ​യ​മ​ണ്ട്​ പ്രി​ൻ​സ​സി​​ൽ നി​ന്ന്​ പു​റ​ത്തു​വ​രു​ന്ന​ത്​ ജീ​വ​ന​ക്കാ​രു​ടെ ദു​രി​ത​ങ്ങ​ൾ. ക​പ്പ​ലി​ൽ ജോ​ലി​യി​ൽ വ്യാ​പൃ​ത​മാ​കു​േ​മ്പാ​ഴും ത​ങ്ങ​ളു​ടെ ജീ​വ​​െൻറ സു​ര​ക്ഷി​ത​ത്വ​മോ​ർ​ത്ത്​ ആ​ശ​ങ്ക​യി​ലാ​ണ്​ ജീ​വ​ന​ക്കാ​ർ. ജോ​ലി ന​ഷ്​​ട​പ്പെ​ടു​മെ​ന്ന ഭീ​തി​യു​ള്ള​തി​നാ​ൽ ജീ​വ​ന​ക്കാ​ർ ഇ​തു​വ​രെ കാ​ര്യ​മാ​യ പ്ര​തി​ക​ര​ണ​ത്തി​ന്​ ത​യാ​റ​ല്ലാ​യി​രു​ന്നു. 

എ​ന്നാ​ൽ, വ്യാ​ഴാ​ഴ്​​ച ര​ണ്ട്​ ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​ർ ക​പ്പ​ലി​ലെ അ​വ​സ്ഥ വ​ള​രെ മോ​ശ​മാ​ണെ​ന്ന്​ പ​റ​ഞ്ഞ്​ വി​ഡി​യോ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഓ​രോ ദി​വ​സം ക​ഴി​യു​േ​ന്താ​റും ക​പ്പ​ലി​ലെ സ്ഥി​തി​വി​ശേ​ഷം ഗു​രു​ത​ര​മാ​യി മാ​റു​ക​യാ​ണെ​ന്നും ഭീ​തി​യു​ടെ ആ​ഴം കൂ​ടു​ന്ന​താ​യും​ സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ സൊ​ണാ​ലി ത​ക്ക​ർ വ്യ​ക്​​ത​മാ​ക്കി. ‘വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 44 പേ​ർ​ക്ക്​ രോ​ഗം ബാ​ധി​ച്ചെ​ന്നാ​ണ്​ അ​റി​യി​ച്ച​ത്. എ​ല്ലാ​വ​രും ഭീ​തി​യി​ലാ​ണ്. എ​ത്ര​യും വേ​ഗം ക​പ്പ​ലി​ൽ നി​ന്ന്​ പു​റ​ത്തെ​ത്തി​യാ​ൽ മ​തി​യെ​ന്ന ചി​ന്ത​യാ​ണ്​’​അ​വ​ർ പ​റ​ഞ്ഞു. 

എ​ല്ലാ​വ​ർ​ക്കും എ​ത്ര​യും വേ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി വൈ​റ​സ്​ ബാ​ധി​ത​രെ ക​ണ്ടെ​ത്തി അ​വ​രെ മാ​ത്രം മാ​റ്റു​ക​യാ​ണ്​ വേ​ണ്ട​ത്. ക​പ്പ​ലി​ൽ തു​ട​രാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. യാ​ത്ര​ക്കാ​രെ​ല്ലാം പ്ര​ധാ​ന​മാ​യും കാ​ബി​നു​ള്ളി​ൽ ത​ന്നെ​യാ​ണ്. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​ർ ഓ​രോ കാ​ബി​നു​ക​ളി​ലും എ​ത്തി ഭ​ക്ഷ​ണ​വും മ​റ്റ്​ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​ക​ണം. ഇ​ത്​ ഏ​കാ​ന്ത നി​രീ​ക്ഷ​ണ​ത്തി​ന്​ ഫ​ലം ഇ​ല്ലാ​താ​ക്കു​മെ​ന്ന്​ ഭ​യ​പ്പെ​ടു​ന്നു​ണ്ട്​’​സൊ​ണാ​ലി പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ർ ഒ​ന്നി​ച്ചി​രു​ന്നാ​ണ്​ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്. ഒ​രു​മി​ച്ച്​ ജോ​ലി​യും ചെ​യ്യു​ന്നു. ഒ​രു കാ​ബി​നി​ൽ ര​ണ്ട്​ ജീ​വ​ന​ക്കാ​രാ​ണ്​ ഉ​റ​ങ്ങു​ന്ന​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തോ​ടെ ഏ​കാ​ന്ത നി​രീ​ക്ഷ​ണ​ത്തി​​െൻറ ഫ​ലം ഇ​ല്ലാ​താ​കും. അ​തേ​സ​മ​യം, യാ​ത്ര​ക്കാ​രു​െ​ട​യും ജീ​വ​ന​ക്കാ​രു​ടെ​യും പ​രി​ശോ​ധ​ന വ​ള​രെ സാ​വ​ധാ​ന​ത്തി​ലാ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു. നി​ല​വി​ൽ 300 പേ​രെ മാ​ത്ര​മാ​ണ്​ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​ത്​ ആ​യി​ര​മാ​ക്കി ഉ​യ​ർ​ത്തു​ന്ന​ത്​ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. 

Loading...
COMMENTS