ട്രംപ്, എൻെറ പിതാവിൻെറ രക്തസാക്ഷിത്വത്തോടെ എല്ലാം അവസാനിച്ചെന്ന് കരുതേണ്ട -ൈസനബ് സുലൈമാനി
text_fieldsതെഹ്റാൻ: ‘വെറി പിടിച്ച ട്രംപ്, എൻെറ പിതാവിൻെറ രക്തസാക്ഷിത്വത്തോടെ എല്ലാം അവസാനിച്ചെന്ന് കരുതേണ്ട’ -യു.എ സ് മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനിയുടെ മകൾ ൈസനബ് സുലൈമാനിയുടെ വാക്കുകളാണി ത്.
‘എൻെറ പിതാവിൻെറ രക്തസാക്ഷിത്വം ഞങ്ങളെ തകർക്കുകയില്ല. അദ്ദേഹം ഞങ്ങളുടെ ആത്മാവിൽ പുനർജനിക്കുകയും പ് രതികാരത്തിനായി ഞങ്ങൾ അവസാനം വരെ പോരാടുകയും ചെയ്യും’ -സൈനബ് അൽ മനാർ ടി.വിക്ക് നൽകിയ അഭിമുഖത്തെ ഉദ്ദരിച്ച് വാർത്താ ഏജൻസിയായ മെഹർ റിപ്പോർട്ട് ചെയ്യുന്നു. തൻെറ പിതാവിനോട് മുഖാമുഖം ഏറ്റുമുട്ടാൻ ധൈര്യമില്ലാത്തത് കൊണ്ടാണ് ട്രംപ് മിസൈൽ ആക്രമണത്തിലൂടെ അദ്ദേഹത്തെ കൊന്നതെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഈയും ഹിസ്ബുള്ള സെക്രട്ടറി ജനറൽ സയ്യിദ് ഹസൻ നസ്റുള്ളയും ഈ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്നും സൈനബ് പറഞ്ഞു.

തെഹ്റാനിൽ ഖാസിം സുലൈമാനിയുടെ മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാനെത്തിയ പതിനായിരങ്ങളെയും സൈനബ് അഭിസംബോധന ചെയ്തു. തൻെറ പിതാവിനെ കൊന്നതിലൂടെ അമേരിക്കയും ഇസ്രയേലും കറുത്ത ദിനങ്ങൾ ക്ഷണിച്ചുവരുത്തുകയായിരുന്നെന്ന് സൈനബ് പറഞ്ഞു. ‘പശ്ചിമേഷ്യയിലെ യു.എസ്. സൈനികരുടെ മാതാപിതാക്കളുടെ ഇനിയുള്ള നാളുകൾ സ്വന്തം മക്കളുടെ മരണവാർത്ത കേൾക്കാനുള്ള കാത്തിരിപ്പിേൻറതാകും’ -സൈനബ് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യൻ മേഖലയിൽ നിന്ന് അമേരിക്കയെ നീക്കം ചെയ്യുമെന്ന് ഖാസിം സുലൈമാനിയുടെ പിൻഗാമിയായി ഖുദ്സ് ഫോഴ്സിൻെറ മേധാവിയായി ചുമതലയേറ്റ ബ്രിഗേഡിയർ ജനറൽ ഇസ്മായിൽ ഖാനി ഔദ്യോഗിക ഇറാൻ റേഡിയോയിലൂടെ പ്രഖ്യാപിച്ചു. ‘രക്തസാക്ഷി ഖാസിം സുലൈമാനിയുടെ പാത പിന്തുടർന്ന് അതേ ശക്തിയിൽ ഞങ്ങൾ പോരാട്ടം തുടരും. അമേരിക്കയെ ഈ മേഖലയിൽ നിന്ന് പുറത്താക്കുമെന്ന തീരുമാനത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
