ഗർഭിണിയിൽനിന്ന് കുഞ്ഞിലേക്ക് കോവിഡ് പകരില്ലെന്ന് പഠനം
text_fieldsബെയ്ജിങ്: ഗർഭിണിയായ മാതാവിൽനിന്ന് കുഞ്ഞിലേക്ക് കോവിഡ് വൈറസ് പടരില്ലെന്ന് പഠനം. ചൈനയിലെ ഹുവഴോങ് ശാസ്ത്ര-സാങ്കേതിക സർവകലാശാല തിങ്കളാഴ്ച പുറത്തിറക്കിയ പഠനത്തിലാണ് ലോകത്തിന് ആശ്വാസം പകരുന്ന വിവരം.
രോഗബാധിതരായിരിക്കെ വൂഹാൻ യൂനിയൻ ആശുപത്രിയിൽ പ്രസവിച്ച നാലു സ്ത്രീകളെ കേന്ദ്രീകരിച്ച് നടത്തിയ പഠനം ഫ്രോണ്ടിയേഴ്സ് ഇൻ പീഡിയാട്രിക്സ് മാസികയാണ് പ്രസിദ്ധീകരിച്ചത്.
കോവിഡിെൻറ പ്രഭവ കേന്ദ്രമായ വൂഹാനിൽ ജനിച്ച ഈ നാലു കുഞ്ഞുങ്ങൾക്കും വൈറസ് ബാധയില്ല. ജനിച്ചയുടൻ കുഞ്ഞുങ്ങൾ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചുമില്ല. ഇവരെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാക്കിയിരുന്നു.
മൂന്നു കുട്ടികളുടെ പരിശോധനഫലം നെഗറ്റിവായിരുന്നു. എന്നാൽ, ഒരു കുഞ്ഞിെൻറ മാതാവ് പരിശോധന നടത്താൽ സമ്മതിച്ചില്ല. നാലു കുഞ്ഞുങ്ങളുടെ മാതാക്കളും വൈറസ് മുക്തി നേടിയിട്ടുണ്ട്.