കോവിഡ് 19: ഇറാൻ 70,000 തടവുകാരെ വിട്ടയച്ചു
text_fieldsതെഹ്റാൻ-ബെയ്ജിങ്-റോം-വാഷിങ്ടൺ: കോവിഡ്-19 വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില ും ഏറ്റവുമധികം പേർക്ക് ബാധിച്ച ദക്ഷിണ കൊറിയയിലും വൈറസ് ബാധ കുറയുേമ്പാൾ ലോകത്ത ിെൻറ മറ്റിടങ്ങളിൽ രോഗം തടയാനുള്ള നടപടികൾ ശക്തമാക്കി. ഇറാനിൽ വൈറസ് വ്യാപനം തട യുന്നതിെൻറ ഭാഗമായി 70,000 തടവുകാരെ വിട്ടയച്ചു. ഇറാൻ ജുഡീഷ്യറി തലവൻ ഇബ്രാഹിം റഈസിയെ ഉദ്ധരിച്ച് മിസാൻ ജുഡീഷ്യൽ വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
49 പുത ിയ കേസുകൾ ഉൾപ്പെടെ ഇറാനിൽ മരണസംഖ്യ 194 ആയി. കോവിഡ് മരണസംഖ്യയിൽ രണ്ടാമതുള്ള ഇറ്റലിയിൽ ഞായറാഴ്ച മാത്രം 133 പേരാണ് മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 366 ആയി ഉയർന്നു. ഏഴായിരത്തിലേറെ പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യത്ത് ജനസംഖ്യയുടെ നാലിലൊന്ന് (1.6 കോടി) പ്രത്യേക നിരീക്ഷണത്തിലാണ്. കോവിഡിനെ തുരത്താൻ എല്ലാതരം മാനുഷിക, സാമ്പത്തിക വിഭവങ്ങളും ഉപയോഗിക്കുമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യുസിപ്പെ കോണ്ടെ പറഞ്ഞു.
അതേസമയം, വൈറസ്ബാധ ഏറ്റവുമധികം റിപ്പോർട്ട് ചെയ്ത ചൈനയിലും ദക്ഷിണ കൊറിയയിലും രോഗബാധ കുറയുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച ചൈനയിൽ 40 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തലേദിവസം ഇത് 44 ആയിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് ചൈനീസ് ആരോഗ്യ കമീഷൻ അറിയിച്ചു.
വൈറസിെൻറ പ്രഭവകേന്ദ്രമായ ഹുബെ പ്രവിശ്യക്കു പുറത്ത് പുതുതായി കേസുകളൊന്നും റിേപ്പാർട്ട് ചെയ്തിട്ടില്ലെന്നതും ശുഭസൂചനയാണ്. ദക്ഷിണ കൊറിയയിലും പുതുതായി രോഗം സ്ഥിരീകരിക്കുന്നതിെൻറ എണ്ണം കുറയുന്നതായാണ് പുതിയ റിേപ്പാർട്ടുകൾ.
വൈറസ് ബാധ സംശയത്തെ തുടർന്ന് രണ്ട് അമേരിക്കൻ സെനറ്റർമാർ സ്വയം രണ്ടാഴ്ചത്തെ നിരീക്ഷണത്തിലായി. ടെക്സസിൽനിന്നുള്ള ടെഡ് ക്രൂസും അരിസോണയിൽനിന്നുള്ള പോൾ ഗോസറുമാണ് തീരുമാനമെടുത്തത്. ഇരുവരും സംബന്ധിച്ച സി.പി.എ.സി സമ്മേളനത്തിൽ സംബന്ധിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
ഇറ്റലിയിലെ ജയിലുകളിൽ കലാപം
റോം: കൊററോണ പ്രതിരോധത്തിൻെറ ഭാഗമായി നടപ്പാക്കിയ സന്ദർശന നിയന്ത്രണമടക്കമുള്ള നിബന്ധനകളിൽ പ്രതിഷേധിച്ച് ഇറ്റലിയിലെ ജയിലുകളിൽ കലാപം. വടക്കൻ നഗരമായ മൊഡേനയിലെ ജയിലിലുണ്ടായ കലാപത്തിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്നുപേർ ജയിലിലും മൂന്നുപേരെ ജയിലിൽനിന്ന് മാറ്റുന്നതിനിടയിലുമാണ് മരിച്ചതെന്ന് ഇറ്റാലിയൻ ജയിൽ വിഭാഗം തലവൻ ഫ്രാൻസിസ്കോ ബസെന്തിനി പറഞ്ഞു.
മറ്റൊരു ജയിലിൽ സുരക്ഷ ഉദ്യോഗസ്ഥരെ ബന്ദിയാക്കിയിട്ടുണ്ട്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ജയിൽ കലാപം അരങ്ങേറുന്നതായും ബസെന്തിനി പറഞ്ഞു. ഒട്ടേറെ ജയിലുകളിൽ തീപിടിച്ചത് പ്രശ്നം ഗുരുതരമാക്കിയതായി നീതിന്യായ മന്ത്രാലയം അറിയിച്ചു.