വീട്ടിലിരിക്കൂ, കോവിഡിനെ പ്രതിരോധിക്കൂ; ലോകത്തിന് വൂഹാെൻറ ഉപദേശം
text_fieldsബെയ്ജിങ്: വീട്ടിനുള്ളിൽ കഴിയൂ... കോവിഡിനെ നേരിടാൻ ഒന്നിച്ചുനിൽക്കൂ-ഇതാണ് ചൈനയില െ വൂഹാൻ സ്വദേശികൾക്ക് ലോകത്തോട് പറയാനുള്ളത്.
തുടക്കത്തിൽ ചെറിയ പേടിയൊക്കെ ത ോന്നും. എന്നാൽ വലിയൊരു ദുരന്തത്തെ അതിജീവിക്കാൻ നമുക്ക് മുന്നിൽ മറ്റുവഴികളില്ല.
വീട്ടിൽ തന്നെയിരിക്കുക, ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക, ജനത്തിരക്കുള്ള സ്ഥലങ്ങളിലേക്ക് പോവാതിരിക്കുക...ഇത്രയും ചെയ്താൽ കോവിഡ് പ്രതിരോധമായി. പേടിക്കരുത്. മനസ്സാന്നിധ്യം കൈവിടാതെ സൂക്ഷിക്കുക. അതിനുശേഷം കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് കഴുകുക.-ഹു യോങ് എന്ന 40 കാരൻ പറയുന്നു.
നഗരം അടച്ചിട്ടപ്പോൾ ആദ്യം പേടിച്ചിരുന്നു. അവശ്യസാധനങ്ങളൊക്കെ ഞങ്ങൾ വാങ്ങിസൂക്ഷിച്ചു. കരുതലോടെ ഉപയോഗിച്ചു. ജീവിതം എളുപ്പമായിരുന്നില്ല. വെല്ലുവിളികളെല്ലാം ഞങ്ങൾ തരണം ചെയ്തു-യുവാൻ യാങ്ഷോങ് എന്ന 59കാരൻ. കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ വൂഹാനിൽ ജനജീവിതം സാധാരണഗതിയിലേക്ക് നീങ്ങുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
