ചൈനയിൽ കോവിഡിെൻറ രണ്ടാം വ്യാപനമുണ്ടാകുമെന്ന് ആശങ്ക
text_fieldsബീജിങ്: ചൈനയിൽ കോവിഡ് 19 വൈറസ് ബാധയുടെ രണ്ടാം വ്യാപനമുണ്ടാകുമെന്ന ആശങ്കയുമായി ആരോഗ്യവിദഗ്ധർ. 78 പുതിയ കേസ ുകൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തതോടെയാണ് ചൈനയിൽ ആശങ്കയുയർന്നത്. കോവിഡിെൻറ രണ്ടാം വ്യാപനത്തിെ ൻറ ലക്ഷണങ്ങളായാണ് ആരോഗ്യപ്രവർത്തകർ ഇതിനെ വിലയിരുത്തുന്നത്.
കഴിഞ്ഞയാഴ്ച കോവിഡ് പടർന്നു പിടിച്ച വുഹാനിൽ പുതിയ കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രാദേശിക തലത്തിൽ മൂന്ന് പേർക്ക് രോഗം ബാധിച്ചതും ചൈനക്ക് വെല്ലുവിളിയാവുന്നുണ്ട്. ഏഴ് പേർ കഴിഞ്ഞ ദിവസങ്ങളിൽ വൈറസ് ബാധയേറ്റ് ചൈനയിൽ മരിച്ചിരുന്നു. ഇപ്പോൾ ചൈനയിൽ വൈറസ് ബാധയേറ്റവരെല്ലാം വിദേശരാജ്യങ്ങളിൽ നിന്ന് എത്തിയവരാണ്. പ്രാദേശിക തലത്തിൽ വീണ്ടും വൈറസ് പടർന്നാൽ അത് രണ്ടാം വ്യാപനത്തിന് ഇടയാക്കിയേക്കാം എന്നാണ് മുന്നറിയിപ്പുകൾ.
വീണ്ടും വൈറസ് പടർന്നു പിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് കർശന നിയന്ത്രണങ്ങളാണ് ചൈന ഏർപ്പെടുത്തിയിരിക്കുന്നത്. ബെയ്ജിങ്ങിലാണ് രണ്ടാം ഘട്ടത്തിൽ കൂടുതൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനാൽ ഇവിടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് ചൈനീസ് സർക്കാറിെൻറ നീക്കം. ബെയ്ജിങ്ങിലേക്കുള്ള വിമാന സർവീസുകൾ ഉൾപ്പടെ ചൈന വഴിതിരിച്ചു വിടുമെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ 81,000 പേർക്ക് ചൈനയിൽ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 3,277 പേർ വൈറസ് ബാധ മൂലം മരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.