Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രതീക്ഷ കൈവിടാതെ...

പ്രതീക്ഷ കൈവിടാതെ ലോകം

text_fields
bookmark_border
covid-19
cancel

ഇറ്റലി,സ്​പെയിൻ,ഫ്രാൻസ്​,ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ കോവിഡ്​ മരണങ്ങൾ കുറയുന്ന വാർത്തകളിൽ പ്രതീക്ഷയർപ്പിച് ച്​ ലോകം. കോവിഡിനെ ചെറുക്കാൻ ലോക്​ഡൗൺ ഫലപ്രദമാണെന്ന സൂചനയാണിത്​​. ഈ രാജ്യങ്ങളിൽ മരണനിരക്ക്​ കുറയുന്നത്​ ക ോവിഡിനെതിരായ പോരാട്ടത്തിൽ യു.എസിനും കരുത്ത്​ പകരുന്നതായി വൈറ്റ്​ഹൗസ്​ അധികൃതർ അറിയിച്ചു. യൂറോപ്പിൽ കോവി ഡിൽ പൊലിഞ്ഞത്​ അരലക്ഷത്തിലേറെ ജീവനാണ്. ഇറ്റലിയിൽ 15,877ഉം, സ്​പെയിനിൽ 13,055ഉം ഫ്രാൻസിൽ 8078ഉം ബ്രിട്ടനിൽ 4934ഉം ആണ്​ മരണസ ംഖ്യ. ഒരാഴ്​ചക്കിടെ ഫ്രാൻസിൽ ഏറ്റവും കുറച്ച്​ ആളുകൾ മരിച്ചതും തിങ്കളാഴ്​ചയാണ്​. ദക്ഷിണ കൊറിയയിലും പുതിയ കേസ ുകൾ കുറയുകയാണ്​.

സ്​പെയിനിൽ തുടർച്ചയായ നാലാം ദിവസവും മരണനിരക്കിൽ നേരിയ കുറവുണ്ട്​. തിങ്കളാഴ്​ച 637 പേരാണ്​ മരിച്ചത്​. മാർച്ച്​ 24 ശേഷം ആദ്യമായാണ്​ രാജ്യത്ത്​ ഇത്രയും കുറഞ്ഞ മരണം രേഖപ്പെടുത്തുന്നത്​.
ആസ്​ട്രേലിയ ലോ ക്​ഡൗൺ അവസാനിപ്പിക്കാനൊരുങ്ങുകയാണ്​. അടുത്താഴ്​ചയോടെ ചെറുകിട കടകൾ തുറക്കാനാണ്​ തീരുമാനമെന്ന്​ ചാൻസലർ സെബാസ്​റ്റ്യൻ കുർസ്​ പറഞ്ഞു. മേയ്​ മാസത്തോടെ ഘട്ടംഘട്ടമായി മുഴുവൻ കടകളും തുറക്കും.

യു.എസിൽ സ്ഥിതി ഭീതിദമാകും
വരുംദിനങ്ങളിൽ യു.എസിൽ മരണം കൂടുമെന്നാണ്​ മുന്നറിയിപ്പ്​. രാജ്യം നേരിടാൻ പോകുന്നത്​ രണ്ടാം ലോകയുദ്ധത്തി​​െൻറ ഗതി മാറ്റിയ പേൾ ഹാർബർ ആക്രമണത്തിനും 9​/11 ഭീകരാക്രമണത്തിനും​ സമാനമായ സാഹചര്യമാണെന്ന്​ യു.എസ്​ സർജൻ ജനറൽ ജെറോം ആഡംസ്​ മുന്നറിയിപ്പു നൽകി. രാജ്യത്തെ ഓരോ കോണിലും മരണനിരക്ക്​ ഉയരും. മരണനിരക്ക്​ കുറക്കാൻ ഓരോരുത്തരും തങ്ങളുടെ കടമകൾ നിർവഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധി വിഭാഗം മേധാവിയായ അന്തോണി ഫോസിയും ഈ വാദത്തെ പിന്തുണച്ചു. വരും ആഴ്​ചകൾ കഠിനമായിരിക്കുമെന്ന്​ നേരത്തേ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും മുന്നറിയിപ്പു നൽകിയിരുന്നു. യു.എസിൽ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 3.37 ലക്ഷം കവിഞ്ഞു. 9,620​ പേരാണ്​ മരിച്ചത്​. കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന യു.എസിലെ മുതിർന്ന നടനും ദ എഡ്​ജ്​ ഓഫ്​ നൈറ്റ്​ താരവുമായ ഫോറസ്​റ്റ്​ കോംപ്​റ്റണും(94) മുതിർന്ന നടി ലീ ഫിയറോയും(91) അന്തരിച്ചു. സൗത്ത് ഡക്കോട്ട സ്റ്റേറ്റ് പ്രതിനിധി ബോബ് ഗ്ലാന്‍സര്‍ (74) കോവിഡ് 19 ബാധിച്ച് മരിച്ചതായി മകന്‍ സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് മരിക്കുന്ന അമേരിക്കയിലെ ആദ്യ നിയമ നിര്‍മാതാവും സൗത്ത് ഡക്കോട്ടയില്‍ മരിക്കുന്ന മൂന്നാമത്തെ വ്യക്തിയുമാണ് ബോബ്. യു.എസിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗികളുള്ളത്​. ഇവിടത്തെ നാലിൽ മൂന്ന്​ ആശുപത്രികളും കോവിഡ്​ രോഗികളാൽ നിറഞ്ഞിരിക്കയാ
ണ്​.

കടുവകൾക്കും കോവിഡ്​
ന്യൂയോർക്കി​െല ബ്രോൻക്​സ്​ മൃഗശാലയിലെ കടുവക്കും കോവിഡ്​. നാലുവയസ്സുള്ള പെൺകടുവക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. മൃഗശാലയിലെ മറ്റ്​ മൂന്ന്​ കടുവകളിലും മൂന്ന്​ ആഫ്രിക്കൻ പുലികളിലും രോഗലക്ഷണമുണ്ട്​. ആറുകടുവകൾ രോഗലക്ഷണം പ്രകടിപ്പിച്ചതായും സാമ്പിൾ പരിശോധിച്ച കടുവക്ക്​ രോഗം സ്​ഥിരീകരിക്കുകയായിരുന്നെന്ന്​ അമേരിക്കൻ കാർഷിക വകുപ്പ്​ അറിയിച്ചു. മാർച്ച്​ 16 മുതൽ അടച്ചിട്ടിരിക്കുകയാണ്​ മൃഗശാല. മൃഗശാല ജീവനക്കാരിൽ നിന്നാണ്​ രോഗം പകർന്നത്​.യൂറോപ്യൻ രാജ്യങ്ങളിൽ കൊടുംകുറ്റവാളികളല്ലാത്തവരെ ജയിലിൽ നിന്ന്​ മോചിപ്പിക്കാൻ നടപടികൾ ആരംഭിച്ചു.

ഇറാനിൽ 60,000 പേർക്ക്
രോഗബാധയുണ്ട്​. 24മണിക്കൂറിനിടെ 2,274 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. മരിച്ചവരുടെ എണ്ണം 3,739 ആയി.ഇന്തേ​ാനേഷ്യയിൽ 24മണിക്കൂറിനിടെ 218 പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. . സിംഗപ്പൂരിൽ 20,000​ അഭയാർഥി തൊഴിലാളികൾ നിരീക്ഷണത്തിലാണ്​.

ജപ്പാനിൽ അടിയന്തരാവസ്​ഥ
അടിയന്തരാവസ്​ഥ പ്രഖ്യാപിക്കാനൊരുങ്ങുകയാണ്​ ജപ്പാൻ. വിദഗ്​ധരുമായി കൂടിയാലോചിച്ച്​ പ്രധാനമന്ത്രി ഷിൻസോ അബെ ഉടൻ തീരുമാനമെടുക്കുമെന്നാണ്​​ റി​പ്പോർട്ട്​.ഞായറാഴ്​ച 148 ​േപർക്കാണ്​ വൈറസ്​ ബാധ കണ്ടെത്തി
യത്​. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന്​ നേരത്തേ ടോക്യോ ഗവർണർ ജനങ്ങൾക്ക്​ നിർദേശം നൽകിയിരുന്നു. മറ്റു രാജ്യങ്ങളിലെ പോലെ ഗവർണർമാർക്ക്​ അതതുമേഖലകളിൽ ലോക്​ഡൗൺ പ്രഖ്യാപിക്കാൻ അധികാരമില്ല.
അതിനിടെ, ആഫ്രിക്കൻ വംശജരിൽ കോവിഡിനെതിരായ ​ൈവറസ്​ പരീക്ഷിക്കാമെന്ന ഫ്രഞ്ച്​ ഡോക്​ടർമാര​ുടെ പ്രഖ്യാപനം വിവാദത്തിലായി. പ്രകോപനപരവും വംശീയവുമായ അധിക്ഷേപമാണ്​ ഡോക്​ടർമാർ നടത്തിയതെന്ന്​ വിമർശനമുയർന്നു. ആഫ്രിക്ക പരീക്ഷണശാലയാണോയെന്ന ചോദ്യവും പല കോണുകളിൽ നിന്നുമുയർന്നു. ചൈനയിൽ ഞായറാഴ്​ച 39 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. ആർക്കും കോവിഡ്​ ലക്ഷണമില്ല. രോഗലക്ഷണങ്ങൾ ഇല്ലാതിരിക്കുകയും എന്നാൽ വൈറസ്​ ശരീരത്തിൽ ഉണ്ടായിരിക്കുകയും ചെയ്യുന്നവരുടെ എണ്ണം 78 ആയിട്ടുണ്ട്​.

റഷ്യയിൽ ഒരുദിവസം
954 പുതിയ കേസുകൾ

റഷ്യയിൽ 24 മണിക്കൂറിനിടെ 954പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 6,843 ആയി. തലസ്​ഥാനമായ മോസ്​കോയിലാണ്​ കൂടുതൽ രോഗബാധിതർ്​.
കോവിഡ്​ ബാധിച്ച്​ 47 പേരാണ്​ മരിച്ചത്​.

Show Full Article
TAGS:covid 19 corona virus World update world news malayalam news 
News Summary - Covid 19 updates in the world-World news
Next Story