കോവിഡ് മുക്തർ വീണ്ടും പോസിറ്റീവായാൽ രോഗം പടരില്ലെന്ന് ഗവേഷകർ
text_fieldsസോൾ: കോവിഡ്-19ൽ നിന്ന് പൂർണമായി മുക്തരാവുകയും എന്നാൽ, വീണ്ടും പോസിറ്റീവാകുകയും ചെയ്യുന്നവരിൽ നിന്ന് രോഗം പടരില്ലെന്ന് ഗവേഷകർ. ഒരിക്കൽ കോവിഡ് വന്നവരുടെ ശരീരത്തിൽ അത് പ്രതിരോധിക്കാനുള്ള ആൻറിബോഡി രൂപപ്പെടുന്നു. അതോടെ അവർ വീണ്ടും രോഗക്കിടക്കയിലാകാനുള്ള സാധ്യതയും ഇല്ലാതാകുന്നു. കൊറിയയിലെ സെേൻറഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻറ് പ്രിവൻഷനിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നിൽ.
രോഗമുക്തി നേടിയതിനു ശേഷം കോവിഡ് പോസിറ്റീവായ 285 പേരിലാണ് സംഘം പഠനം നടത്തിയത്. കോവിഡ് ലക്ഷണങ്ങളില്ലെങ്കിലും ഇവരിൽ വൈറസ് സാന്നിധ്യമുണ്ടായിരുന്നു. ഇവരിൽ നിന്നു ശേഖരിച്ച സാമ്പിളുകളിൽ വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയെങ്കിലും നിർജാവസ്ഥയിലുള്ളതും മറ്റുള്ളവരിലേക്ക് പകരാൻ ശേഷിയില്ലാത്തതുമാണെന്നുമാണ് കണ്ടെത്തിയത്.
അതേസമയം, വൈറസ് ബാധ സ്ഥിരീകരിക്കാൻ ഇപ്പോൾ ഉപയോഗിക്കുന്ന പി.സി.ആർ പരിശോധനയിൽ നിർജീവമായ വൈറസുകളെ തിരിച്ചറിയാൻ സാധിക്കില്ല. വൈറസിലെ ന്യൂക്ലിക് ആസിഡ് മാത്രമാണ് അറിയാൻ കഴിയുക. അതിനാൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും നിർജീവമായ വൈറസ് സാന്നിധ്യം കണ്ടെത്തിയാൽ അവർക്ക് വീണ്ടും രോഗമുണ്ടെന്ന് തെറ്റിദ്ധരിക്കപ്പെടുകയാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
