ൈചനയിൽ വൈറസ് ബാധിതരെ താമസിപ്പിച്ച ഹോട്ടൽ തകർന്നു; 70 പേർ കുടുങ്ങി
text_fieldsബെയ്ജിങ്: ൈചനയിൽ ഹോട്ടൽ കെട്ടിടം തകർന്നുവീണതിെന തുടർന്ന് 70 പേർ കുടുങ്ങി. ഗ്വാങ്ചോ നഗരത്തിൽ 80 മുറികളുള്ള ഹോട്ടലാണ് തകർന്നത്. കോവിഡ് ബാധിതരെ താമസിപ്പിച്ച ഹോട്ടലാണ് തകർന്നുവീണത്. ശനിയാഴ്ച തദ്ദേശ സമയം ൈവകീട്ട് 7.30ഓടെയാണ് സംഭവം. രണ്ടു മണിക്കൂറിനുള്ളിൽ 34 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ ശ്രമം പുരോഗമിക്കുകയാണ്.
2018ൽ നിർമിച്ച ഹോട്ടൽ കോവിഡ് ബാധയെ തുടർന്ന് രോഗം സംശയിക്കുന്നവരെ നിരീക്ഷണത്തിലാക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. കെട്ടിടം തകരാനുള്ള കാരണം വ്യക്തമല്ല. തായ്വാൻ കടലിടുക്കിനോടു ചേർന്ന തുറമുഖ നഗരമാണ് ഗ്വാങ്ചോ