പൊരുതി യൂറോപ്പ്; സ്പെയിനിലും ഫ്രാൻസിലും ജാഗ്രത
text_fieldsലോകത്ത് കോവിഡ് -19 മൂലം മരിച്ചവരുടെ എണ്ണം 6069 കടന്നു. 145 രാജ്യങ്ങളിലായി ഒന്നരലക്ഷം ആ ളുകൾ വൈറസിെൻറ പിടിയിലാണ്.
യൂറോപ്പിലെ വൈറസ് ബാധിതരുടെ എണ്ണവും വർധിക്കുകയാണ്. ഇറ്റ ലിക്കും സ്പെയിനിനും ശേഷം മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ 6391കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 196 മരണവും. ഞായറാഴ്ച രാത്രിക്കു ശേഷം രാജ്യത്തെത്തുന്നവർക്ക് ആസ്ട്രേലിയ യിൽ 14 ദിവസത്തെ ഐസൊലേഷൻ നിർബന്ധമാക്കി.
ഫ്രാൻസിലെ പകുതിയോളം പേർക്ക് വൈറസ് ബാ ധിക്കാമെന്നാണ് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി ജീൻ മൈക്കൽ ബ്ലാങ്ക്വർ അറിയിച്ചത്. വൈറസ് ബാധ തടയാൻ അനിവാര്യമായ എന്തു നടപടിക്കും സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിൽ മരണം 91ആണ്. വൈറസ് ബാധിതരുടെ എണ്ണം 4500 ആയി.സിനിമ തിയേറ്ററുകളും കഫേകളും റസ്റ്റാറൻറുകളും അടച്ചു.
ജർമനിയിൽ 70 ശതമാനം ആളുകളെ വൈറസ് ബാധിക്കാമെന്ന് നേരത്തേ ചാൻസലർ അംഗലാ മെർകൽ മുന്നറിയിപ്പു നൽകിയിരുന്നു. 5.8 കോടി ജനങ്ങളാണ് ജർമനിയിലുള്ളത്. ബ്രിട്ടനിൽ വൈറസിനെ പേടിച്ച് കടകളിൽനിന്ന് സാധനങ്ങൾ കൂടുതൽ വാങ്ങി സംഭരിക്കുന്നതിന് നിയന്ത്രണമുണ്ട്. ബ്രിട്ടനിൽ മരണം 21 ആയി. എലിസബത്ത് രാജ്ഞി താമസം ബെക്കിങ്ഹാം പാലസിൽനിന്ന് വിൻറ്സർ കൊട്ടാരത്തിലേക്ക് മാറ്റി. ഇവിടെയാണ് രാജ്ഞിയും ഭർത്താവ് ഫിലിപ് രാജകുമാരനും നിരീക്ഷണത്തിൽ കഴിയുന്നത്.
ഹെൽപ്ലൈൻ
െബര്മുഡ, ഡലവെയര്‍, കൊളംബിയ ഡിസ്ട്രിക്ട്, കെൻറക്കി, മേരിലൻഡ്, നോർത്ത് കരോലൈന, വെര്‍ജീനിയ, വെസ്റ്റ് വെര്‍ജീനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ്ലൈന് തുറന്നു.
വൈറസിനെ പ്രതിരോധിക്കുന്നതിന് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ അറിയുന്നതിനും യാത്രനിയന്ത്രണം, വിലക്ക് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ 202 213 1364, 202 262 0375 എന്നീ നമ്പറുകളുമായോ, cons4.washington@mea.gov.in എന്ന ഇ-മെയിലുമായോ ബന്ധപ്പെടണം.
യു.എസിലെ വിവിധ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ (ഇന്ത്യന്‍ എംബസി) ചുവടെ:
ഇലനോയ്, ഇന്ത്യാന, മിഷിഗൻ, മിനിസോട: 312 687 3642
അര്കസോ, ലൂയീസിയാന, ഒാക്ലഹോമ, ടെക്സസ്: 713 626 2149
ന്യൂജഴ്സി, ന്യൂയോര്‍ക്, കേണറ്റിക്കട്ട്: 212 774 0607
അലാസ്ക, അരിസോണ, കാലിഫോര്‍ണിയ: 415 483 6629
മാര്‍ച്ച് 11ന് ഇന്ത്യൻ സർക്കാർ വിസ അനുവദിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 15 വരെയാണ് നിയന്ത്രണം.
ഇറാനിൽ മരണം 724
ഇറാനിൽ ഒറ്റ ദിവസം 113 മരണങ്ങൾകൂടി. ആകെ മരണം 724. വൈറസ് ബാധ തടയാൻ യു.എസ് സഹായം വാഗ്ദാനം ചെയ്തെങ്കിലും ഇറാൻ നിരസിച്ചതായാണ് റിപ്പോർട്ട്. 13,098 ആളുകളിലാണ് നിലവിൽ കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ കൂടാനാണ് സാധ്യത. ഇറാനിലെ ആശുപത്രികളിൽ മതിയായ സൗകര്യമുണ്ടെങ്കിലും ആവശ്യമെങ്കിൽ മൊബൈൽ ക്ലിനിക്കുകളും സജ്ജീകരിക്കും.
* യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് കോവിഡ് ഇല്ല. മകള്‍ ഇവാന്‍ക നിരീക്ഷണത്തിൽ
* മസ്ജിദുൽ അഖ്സ അനിശ്ചിതകാലത്തേക്ക് അടച്ചു
* സ്പെയിനിൽ ദേശീയ അടിയന്തരാവസ്ഥ; നഗരങ്ങൾ അടച്ചു.പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിെൻറ ഭാര്യ ബെഗോണ ഗോമസിന് രോഗം സ്ഥിരീകരിച്ചു.
* ചൈനയിൽ 10 മരണം കൂടി. മറ്റു രാജ്യങ്ങളിൽനിന്ന് എത്തിയവർക്കാണ് വൈറസ് ബാധ കൂടുതലും.
* ഇന്തോനേഷ്യൻ പ്രസിഡൻറ് ജോകോ വിദോദോ പരിശോധനക്ക് വിധേയനായി
* ലബനാനിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും
* അഴിമതി: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ വിചാരണ നീട്ടി.
* വത്തിക്കാനിൽ വിശ്വാസികളില്ലാതെ ഈസ്റ്റർ
* ബ്രിട്ടനിൽ 70 പിന്നിട്ടവരോട് ഐസൊലേഷനിൽ കഴിയാൻ നിർദേശം