കോവിഡ് 19 ബാധിതർ 1,98,000 കവിഞ്ഞു; 82,763 പേർക്ക് രോഗമുക്തി
text_fieldsബെയ്ജിങ്: ലോകത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 1,98,602 ആയി. 7,988 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. പടർന്നു പടി ക്കുന്ന ഭീതിക്കിടയിലും 82,779 പേർ രോഗമുക്തി നേടിയെന്നതും ആശാവഹമാണ്.
കൊറോണ വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. മരണ സംഖ്യയിലും മുമ്പിൽ ചൈന തന്നെ. ചൈനയിൽ പുതുതായി 11 പ േർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. 13 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. 80,894 പേരാണ് നിലവിൽ ഇവിടെ വൈറസ് ബാധിതരായുള്ളത്. 3237 പേർ രാജ്യത്ത് മരണത്തിന് കീഴടങ്ങി. 69,614 പേർ രോഗമുക്തി നേടി.

ചൈനക്ക് പിന്നാലെ ഇറ്റലിയിലാണ് കോവിഡ് മോശമായി ബാധിച്ചത്. ഇവിടെ 31,506 പേർക്ക് കോവിഡ് ബാധിച്ചു. 2503 പേർ മരിച്ചു. യൂറോപിൽ കോവിഡ് ഏറ്റവും രൂക്ഷമായി സംഹാര താണ്ഡവമാടിയത് ഇറ്റലിയിലാണ്.

ഇറാനിൽ 16,169 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 988 പേർ മരിച്ചു. സ്പെയിനിൽ 11,826 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 533 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. പുതുതായി നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 148 ആയി. ഡൽഹിയിലും കർണാടകയിലും മഹാരാഷ്ട്രയിലുമായി മുന്ന് പേരാണ് വൈറസ് ബാധിതരായി മരിച്ചത്.