വാഷിങ്ടൺ: കോവിഡ് 19 വൈറസിെൻറ മരണനിഴലിൽ നിന്ന് യു.എസ് കരകയറുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,108 പേരാണ് വൈ റസ് ബാധയേറ്റ് മരിച്ചത്. ഏകദേശം അഞ്ച് ലക്ഷം പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതാദ്യമായാണ ് ഒരു രാജ്യത്ത് കോവിഡ് മൂലം ഇത്രയധികം ആളുകൾ ഒരു ദിവസം മരിക്കുന്നത്. മരണത്തിെൻറ കണക്കിൽ യു.എസ് വൈകാതെ ഇറ്റലിയേയും മറികടക്കുമെന്നാണ് സൂചന. അതേസമയം, കോവിഡ് 19 വൈറസ് ബാധയുടെ നിരക്ക് യു.എസിൽ കുറയുകയാണെന്നാണ് വൈറ്റ് ഹൗസ് അവകാശപ്പെടുന്നത്.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഇതുസംബന്ധിച്ച സൂചന നൽകിയിട്ടുണ്ട്. യു.എസിൽ മുമ്പ് പ്രവചിച്ച അത്രയും മരണങ്ങൾ ഉണ്ടാവില്ലെന്നാണ് ട്രംപ് ഇപ്പോൾ പറയുന്നത്. കോവിഡിനെതിരെ അമേരിക്ക സ്വീകരിച്ച നടപടികൾ ഫലം കാണുകയാണെന്നും അദ്ദേഹം പറഞ്ഞു.