Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊ​റോ​ണ വൈ​റ​സ്​...

കൊ​റോ​ണ വൈ​റ​സ്​ യു.​എ​സി​ലും; ചൈ​ന​യി​ൽ മ​ര​ണം 17ആ​യി

text_fields
bookmark_border
കൊ​റോ​ണ വൈ​റ​സ്​ യു.​എ​സി​ലും; ചൈ​ന​യി​ൽ മ​ര​ണം 17ആ​യി
cancel

ബെ​യ്​​ജി​ങ്​/​വാ​ഷി​ങ്​​ട​ൺ: ചൈ​ന​യി​ലെ വു​ഹാ​നി​ൽ​ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ കൊ​റോ​ണ വൈ​റ​സ്​ ബാ​ധ യു .​എ​സി​ലു​മെ​ത്തി. വു​ഹാ​നി​ൽ​നി​ന്ന്​ ജ​നു​വ​രി 15ന്​ ​വാ​ഷി​ങ്​​ട​ണി​ലെ സി​യ​ലി​ലെ​ത്തി​യ 30കാ​ര​നാ​ണ്​ രേ ാ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​തെ​ന്ന്​ യു.​എ​സ്​ സ​ർ​ക്കാ​റി​​െൻറ രോ​ഗ​നി​യ​ന്ത്ര​ണ കേ​​ന്ദ്രം അ​റി​യി​ച് ചു. ഇ​യാ​ൾ വാ​ഷി​ങ്​​ട​ണി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​തേ​സ​മ​യം, കൊ​റോ​ണ വൈ​റ​സ്​ ബാ​ധി​ച്ച്​ ചൈ​ന​യി​ൽ മ​രി​ ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി. രാ​ജ്യ​ത്തെ 13 പ്ര​വി​ശ്യ​ക​ളി​ൽ​നി​ന്നാ​യി രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 440 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ചൈ​നീ​സ്​ പു​തു​വ​ർ​ഷാ​ഘോ​ഷ കാ​ല​യ​ള​വാ​യ​തി​നാ​ൽ രോ​ഗം പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

മ​രി​ച്ച 17പേ​രും ഹു​ബൈ പ്ര​വി​ശ്യ​യി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്ന്​ ചൈ​ന​യു​ടെ ദേ​ശീ​യ ആ​രോ​ഗ്യ ക​മീ​ഷ​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ലി ​ബി​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഹു​ബൈ പ്ര​വി​ശ്യ​യു​ടെ ത​ല​സ്​​ഥാ​ന​മാ​ണ്​ വൈ​റ​സ്​ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട വു​ഹാ​ൻ ന​ഗ​രം. കൊ​റോ​ണ വൈ​റ​സ്​ മ​നു​ഷ്യ​രി​ൽ​നി​ന്ന്​ മ​നു​ഷ്യ​രി​ലേ​ക്ക്​ പ​ട​രു​മെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ബാ​ധ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ അ​തി​ഗു​രു​ത​ര സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ്​ രാ​ജ്യം ക​ട​ന്നു​പോ​കു​​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​പ്പാ​ൻ, താ​യ്​​ല​ൻ​ഡ്, ദ​ക്ഷി​ണ കൊ​റി​യ​ എ​ന്നി​വ​ക്കു​ പി​റ​കെ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക​യി​ലും വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച​വ​രു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തി​യ 2197 പേ​രെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഇ​തി​ൽ 1394 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​തി​ന​കം അ​സു​ഖം ഭേ​ദ​മാ​യ 765 പേ​ർ ആ​ശു​പ​ത്രി വി​ട്ടി​ട്ടു​ണ്ട്. വൈ​റ​സി​​െൻറ ഉ​ത്ഭ​വം ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം –താ​യ്​​വാ​ൻ

താ​യ്​​പെ​യ്​: ​െകാ​റോ​ണ വൈ​റ​സ്​ ബാ​ധ രാ​ജ്യ​ത്ത്​ സ്​​ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ ത​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ താ​യ്​​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ചൈ​ന​യു​ടെ സ​മ്മ​ർ​ദം കാ​ര​ണം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ താ​യ്​​വാ​ന്​ പ്ര​വേ​ശ​ന​മി​ല്ല. താ​യ്​​വാ​ൻ ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന ചൈ​ന​യു​ടെ നി​ല​പാ​ടാ​ണ്​ ഇ​തി​നു​ കാ​ര​ണം.

ദ്വീ​പു​രാ​ജ്യ​മെ​ന്ന നി​ല​യി​ൽ ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പി​ന്​ ​കൊ​റോ​ണ പോ​ലു​ള്ള മാ​ര​ക വൈ​റ​സു​ക​ൾ ഭീ​ഷ​ണി​യാ​ണെ​ന്ന്​​ താ​യ്​​വാ​ൻ പ്ര​സി​ഡ​ൻ​റ്​ സാ​യ്​ ഇ​ങ്​ വെ​ൻ അ​ഭി​​പ്രാ​യ​പ്പെ​ട്ടു. രാ​ഷ്​​​ട്രീ​യ പ​രി​ഗ​ണ​ന​ക​ൾ ജ​ന​ങ്ങ​ളു​ടെ സു​​ര​ക്ഷ​യെ മ​റി​ക​ട​ക്ക​രു​ത്. രാ​ഷ്​​ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ൽ താ​യ്​​വാ​നെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​രു​തെ​ന്ന്​ വീ​ണ്ടും അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinausworld newscorona virusWuhan
News Summary - Coronavirus reaches the US - World news
Next Story