കോവിഡ് മരണം 5000 കടന്നു; ഇന്ത്യയിൽ രോഗബാധിതർ 81
text_fieldsപാരീസ്: കോവിഡ് 19 ബാധയെ തുടർന്ന് വിവിധ രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണം 5,000 കടന്നു. 118ഓളം രാജ്യങ്ങളിൽ പടർന്നുപ ിടിച്ച കോവിഡ് 19 വൈറസിനെ തുടർന്ന് 5,080 പേരാണ് മരിച്ചത്. രോഗം ബാധിച്ചവരിൽ ഇതുവരെ 70,712പേർ രോഗവിമുക്തരായി. 1,37,882 പ േർക്കാണ് ഇതുവരെ രോഗ ബാധ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 81 ആയി.
വിവിധ രാജ്യങ്ങളിലായി 62,090 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. വൈറസ് ബാധയുടെ ഉറവിട കേന്ദ്രമായ ചൈനയിൽ 3177 പേരാണ് ഇതുവരെ മരിച്ചത്. ചൈനക്ക് ശേഷം ഇറ്റലിയിലാണ് കോവിഡ് 19 ഏറ്റവുമധികം നാശം വിതച്ചത്. ഇറ്റലിയിൽ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം കഴിഞ്ഞദിവസം 1000 കടന്നിരുന്നു. 1016 പേർ ഇതുവരെ ഇവിടെ മരണപ്പെട്ടു. 15,000ത്തിൽ അധികം പേർക്കാണ് ഇറ്റലിയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇറാനിൽ 11,364 പേർക്കും ദക്ഷിണ കൊറിയയിൽ 7979 പേർക്കും വൈറസ് ബാധിച്ചിരുന്നു. ലോകാരോഗ്യ സംഘടന ലോകം മുഴുവൻ പടർന്നുപിടിക്കുന്ന മഹാമാരിയായി കോവിഡ് 19നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം വെള്ളിയാഴ്ച 81 ആയതായി കേന്ദ്രസർക്കാർ അറിയിച്ചു. അതേസമയം, നാട്ടിലെത്താൻ കഴിയാതെ ഇറാനിൽ കുടുങ്ങിയ 44 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇറാനിലെ ഇന്ത്യക്കാരുടെ 1199 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു.