കൊറോണ: ചൈനയിൽ മരണം 106; ശ്രീലങ്കയിലും കാനഡയിലും വൈറസ് ബാധ

07:28 AM
28/01/2020
ചൈ​ന​യി​ലെ വൂ​ഹാ​നി​ലെ മ​ധ്യ ഹു​ബേ പ്ര​വി​ശ്യ​യി​ൽ കൊ​േ​റാ​ണ വൈ​റ​സ്​ ബാ​ധി​ത​നാ​യ രോ​ഗി​യെ ആ​​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന ​വൈ​ദ്യ സം​ഘം

ബീജിങ് / ഒട്ടാവ: ലോകം കൊറോണക്കെതിരെ അതിജാഗ്രതയിൽ തുടരുമ്പോഴും വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്ക്. ശ്രീലങ്കയിലും കംബോഡിയയിലും കാനഡയിലുമാണ് ജർമ്മനിയിലുമാണ്​ വൈറസ് ബാധ ഏറ്റവും ഒടുവിൽ സ്ഥിരീകരിച്ചത്. അതേസമയം, ചൈനയിൽ കൊറോണ ബാധയിൽ മരിച്ചവരുടെ എണ്ണം 106 ആയി.

 

സ്ഥിതിഗതികൾ വിലയിരുത്താനായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ചൈനയിലെത്തി. വൈറസ് ബാധയുടെ വ്യാപ്തി വലുതാണെന്നും രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരും കർശന മുൻകരുതൽ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ചൈനക്ക് എല്ലാവിധ സഹായവും നൽകാൻ തയാറാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തായ് ലൻഡിൽ വൈറസ് നിയന്ത്രണ വിധേയമാണെന്ന് സർക്കാർ അറിയിച്ചു.

ചൈനയിലുള്ള പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് വിവിധ രാജ്യങ്ങൾ.

Loading...
COMMENTS