കൊറോണ​: മരണം 41 ആയി; വൈറസ്​ ബാധിച്ചവരുടെ എണ്ണം 1000 കടന്നു

  • ഹോ​​ങ്കോ​ങ്ങി​ൽ അ​ടി​യ​ന്ത​രാ​വ​സ്​​ഥ

  • 10 രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി 1321 പേ​​ർ​​ക്ക്​ സ്​​​ഥി​​രീ​​ക​​രി​​ച്ചു

  • ആരാധനാലയങ്ങളും വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചു  

08:05 AM
25/01/2020

ബെ​​യ്​​​ജി​​ങ്​: ലോ​​ക​​ത്തെ ഭീ​​തി​​യി​​ലാ​​ഴ്​​​ത്തി ​മാ​​ര​​ക​​മാ​​യ കെ​ാ​​റോ​​ണ വൈ​​റ​​സ്​ കൂ​​ടു​​ത​​ൽ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക്​ പ​​ട​​രു​​ന്നു. ഫ്രാ​​ൻ​​സി​​ലും ആ​​സ്​​​​ട്രേ​​ലി​​യ​​യി​​ലു​​മാ​​ണ്​ പു​​തു​​താ​​യി രോ​​ഗം സ്​​​ഥി​​രീ​​ക​​രി​​ച്ച​​ത്. ചൈ​​ന​​യി​​ൽ കൊ​​റോ​​ണ ബാ​​ധി​​ച്ച്​ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 41 ആ​​യി. ശ​​നി​​യാ​​ഴ്​​​ച മാ​​ത്രം 13 പേ​​രാ​​ണ്​ മ​​രി​​ച്ച​​ത്. ചൈ​​ന​​യി​​ലെ 1287 പേ​​രു​​ൾ​​പ്പെ​​ടെ 12 രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി 1321 പേ​​ർ​​ക്ക്​ രോ​​ഗം സ്​​​ഥി​​രീ​​ക​​രി​​ച്ചു. രോ​​ഗം സം​​ശ​​യി​​ക്കു​​ന്ന 1965 കേ​​സു​​ക​​ളും റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്​​​തു.

ഇ​​താ​​ദ്യ​​മാ​​യി വൈ​​ദ്യ​​മേ​​ഖ​​ല​​യി​​ൽ​​നി​​ന്ന്​ ഒ​​രു മ​​ര​​ണം ശ​​നി​​യാ​​ഴ്ച റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്​​​തു. വൈ​​റ​​സ്​ പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട വു​​ഹാ​​ൻ ന​​ഗ​​ര​​മു​​ൾ​​പ്പെ​​ടു​​ന്ന ഹു​​ബെ​​യി പ്ര​​വി​​ശ്യ​​യി​​ലെ സി​​ൻ​​ഹു​​വ ആ​​ശു​​പ​​ത്ര​​ിയി​​ലെ ഡോ. ​​ലി​​യ​​ങ്​ വു​​ഡോ​​ങ്​ (62) ആ​​ണ്​ മ​​രി​​ച്ച​​ത്. വു​​ഹാ​​നി​​ലെ ജി​​ൻ​​യി​​ൻ​​റ​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കും മു​​മ്പ്​ ക​​ഴി​​ഞ്ഞ​​യാ​​ഴ്​​​ച​​യാ​​ണ്​ അ​​ദ്ദേ​​ഹ​​ത്തി​​ന്​ രോ​​ഗം ബാ​​ധി​​ച്ച​​ത്. വു​​ഹാ​​നി​​ൽ പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട ആ​​ദ്യ കൊ​​റോ​​ണ വൈ​​റ​​സി​​നെ ആ​​രോ​​ഗ്യ വി​​ദ​​ഗ്​​​ധ​​ർ ക​​ണ്ടെ​​ത്തി​​യ​​താ​​യി ചൈ​​നീ​​സ്​ രോ​​ഗ പ്ര​​തി​​രോ​​ധ കേ​​ന്ദ്രം അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. 

​കൊ​​റോ​​ണ വൈ​​റ​​സ്​ ഭീ​​തി​​യി​​ൽ വു​​ഹാ​​നി​​ലെ ആ​​ശു​​പ​​ത്രി​​ക​​ളെ​​ല്ലാം ജ​​ന​​ങ്ങ​​ളാ​​ൽ നി​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യം നേ​​രി​​ടാ​​ൻ ആ​​രോ​​ഗ്യ വി​​ഭാ​​ഗ​െ​​ത്ത സ​​ഹാ​​യി​​ക്കു​​ന്ന​​തി​​നാ​​യി സൈ​​നി​​ക ആ​​രോ​​ഗ്യ പ്ര​​വ​​ർ​​ത്ത​​ക​​രെ രം​​ഗ​​ത്തി​​റ​​ക്കി​​യി​​ട്ടു​​ണ്ട്. 1000 കി​​ട​​ക്ക​​ക​​ളു​​ള്ള ആ​​ശു​​പ​​ത്രി​​ക്ക്​ പു​​റ​​മെ 1300 കി​​ട​​ക്ക​​ക​​ളു​​ള്ള മ​​റ്റൊ​​രു ആ​​ശു​​പ​​ത്രി​​യു​​ടെ നി​​ർ​​മാ​​ണ​​വും വു​​ഹാ​​നി​​ൽ തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. 

ഹോങ്കോങ്ങിൽ അടിയന്തരാവസ്ഥ
വൈ​​റ​​സ്​ ബാ​​ധ​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഹോ​​​ങ്കോ​​ങ്ങി​​ൽ അ​​ടി​​യ​​ന്ത​​രാ​​വ​​സ്​​​ഥ പ്ര​​ഖ്യാ​​പി​​ച്ചു. രാ​​ജ്യ​​ത്തെ എ​​ല്ലാ ചാ​​ന്ദ്ര പു​​തു​​വ​​ർ​​ഷാ​​ഘോ​​ഷ​​ങ്ങ​​ളും റ​​ദ്ദാ​​ക്കി​​യ​​താ​​യി ഹോ​​​ങ്കോ​​ങ്​ ഭ​​ര​​ണാ​​ധി​​കാ​​രി കാ​​രി ലാം ​​വാ​​ർ​​ത്ത​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. ചൈ​​ന​​യി​​ൽ നി​​ന്ന്​ ഹോ​​​ങ്കോ​​ങ്ങി​​ലെ​​ത്തു​​ന്ന എ​​ല്ലാ​​വ​​രും ആ​​രോ​​ഗ്യ പ്ര​​സ്​​​താ​​വ​​ന​​യി​​ൽ ഒ​​പ്പു​​വെ​​ക്ക​​ണ​​മെ​​ന്നും നി​​ർ​​ദേ​​ശി​​ച്ച​ു. 

ആ​​സ്​​​ട്രേ​​ലി​​യ​​യി​​ലും ഫ്രാ​​ൻ​​സി​​ലും സ്​​​ഥി​​രീ​​ക​​രി​​ച്ചു
മൂ​​ന്നു പു​​തി​​യ കേ​​സു​​ക​​ളു​​ൾ​​പ്പെ​​ടെ നാ​​ലു പേ​​ർ​​ക്ക്​ ആ​​സ്​​​ട്രേ​​ലി​​യ​​യി​​ൽ വൈ​​റ​​സ്​ ബാ​​ധ സ്​​​ഥി​​രീ​​ക​​രി​​ച്ചു. ന്യൂ ​​സൗ​​ത്ത്​ വെ​​യി​​ൽ​​സി​​ൽ മു​​ന്നു​ം മെ​​ൽ​​ബ​​ണി​​ൽ ഒ​​രാ​​ൾ​​ക്കു​​മാ​​ണ്​ രോ​​ഗം സ്​​​ഥി​​രീ​​ക​​രി​​ച്ച​​ത്. എ​​ല്ലാ​​വ​​രും ചൈ​​ന​​യി​​ൽ​​നി​​ന്ന്​ മ​​ട​​ങ്ങി​​യെ​​ത്തി​​യ​​വ​​രാ​​ണ്. യൂ​​റോ​​പ്പി​​ലെ ആ​​ദ്യ കേ​​സ്​ ഫ്രാ​​ൻ​​സി​​ൽ​​നി​​ന്ന്​ റി​​പ്പോ​​ർ​​ട്ട്​ ചെ​​യ്​​​തി​​ട്ടു​​ണ്ട്.
 മൂ​​ന്നു​​പേ​​ർ​​ക്കാ​​ണ്​ ഫ്രാ​​ൻ​​സി​​ൽ രോ​​ഗം സ്​​​ഥി​​രീ​​ക​​രി​​ച്ച​​ത്. 

Loading...
COMMENTS