കൊറോണ: ചൈനയില്‍ മരണസംഖ്യ 500 കടന്നു
text_fieldsബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണ സംഖ്യ 56 3 ആയി. ബുധനാഴ്ച 73 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 70 പേരും ഹുബെ പ്രവിശ്യയിലുള്ളവരാണ്.
ശക്തമായ പ്രതിര ോധ പ്രവർത്തനങ്ങൾക്കിടയിലും ചൈനയിൽ കൊറോണ വൈറസ് ബാധ ഏറ്റവരുടെ എണ്ണം 28,000 ആയി ഉയർന്നു. 3,694 പേരിലാണ് പുതുതായി വൈറസ് ബാ ധ കണ്ടെത്തിയത്.
വൈറസ് ഇതുവരെ 20ലധികം രാജ്യങ്ങളിലേക്ക് പടർന്നിട്ടുണ്ട്. ചൈനക്കു പുറത്ത് 176 പേർക്കാണ് അസുഖം ബാധിച്ചത്. ചൈനയിലെ രോഗബാധിതരിൽ 16 പേർ വിദേശികളാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ചൈനക്ക് പുറത്ത് ഹോങ്കോങ്ങിലും ഫിലിപ്പീൻസിലും ഓരോ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനയിൽ കുടുങ്ങിയ 350 അമേരിക്കക്കാരെ ഇതിനിടെ രാജ്യത്ത് തിരിച്ചെത്തിച്ചു. 14 ദിവസത്തെ നിരീക്ഷണത്തിനേ ശേഷമേ ഇവരെ വീടുകളിലേക്ക് പറഞ്ഞയക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
വൈറസ് റിപ്പോർട്ട് ചെയ്തശേഷം 2300 പേരെ കിടത്തിച്ചികിത്സിക്കാവുന്ന രണ്ട് ആശുപത്രികൾ ചൈന നിർമിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ചൈന കൂടുതൽ ശക്തമാക്കി കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
