Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകോവിഡിനെ...

കോവിഡിനെ പ്രതിരോധിക്കാൻ പാൽ; ജനങ്ങൾക്ക് നിർദേശവുമായി ചൈന

text_fields
bookmark_border
milk
cancel

ബെയ്​ജിങ്​: കോവിഡിനെ പ്രതിരോധിക്കാൻ ജനങ്ങളോട്​ ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്താൻ നിർദേശിച്ച്​ ചൈന. പാലിലെ പോഷകാംശങ്ങൾ പ്രതിരോധ ശേഷി ഉയർത്തുമെന്നും ഇത്​ കോവിഡ്​ ബാധിക്കുന്നത്​ തടയാൻ സഹായിക്കുമെന്നുമാണ്​ ചൈനയുടെ വിലയിരുത്തൽ.

രക്ഷിതാക്കൾ പ്രഭാത ഭക്ഷണമായി കുട്ടികൾക്ക്​ പാലും മുട്ടയും നൽകണമെന്ന്​ ഷാങ്​ഹായിയിലെ ഹുഷാൻ ആശുപത്രിയിലെ ഡോക്​ടർ ഷാങ്​ വെങ്​ഹോങ്​ പറഞ്ഞു. ചൈനയിലെ കോവിഡ്​ രോഗികളെ ചികിൽസിച്ച പ്രധാന ചികിൽസ കേന്ദ്രമായിരുന്നു ഹുഷാൻ ആശുപത്രി. 

ചൈനീസ്​ പീപ്പിൾ കോൺഗ്രസിൻെറ വാർഷിക സമ്മേളനത്തിൽ ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്തുന്നത്​ സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നാണ്​ റിപ്പോർട്ട്​. എന്നാൽ, ഇത്​ ജനങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ ചൈനയി​ലെ പാലുൽപ്പാദനം ഇനിയും വലിയ രീതിയിൽ കൂ​ട്ടേണ്ടി വരുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinamilkworld newsmalayalam newscovid 19
News Summary - Coronavirus: China millennials drink milk to boost immunity-World news
Next Story