Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജീ​വ​കാ​രു​ണ്യ...

ജീ​വ​കാ​രു​ണ്യ ക​ഥ​ക​ളു​മാ​യി വു​ഹാ​ൻ

text_fields
bookmark_border
china-man-corona.jpg
cancel
camera_alt???????? ??????????????? ??????? ???? ????????????????????

ബെ​യ്​​ജി​ങ്​: ​ലോ​ക​ത്തെ ഭീ​തി​യി​ലാ​ഴ്​​ത്തി​യ കൊ​റോ​ണ വൈ​റ​സി​​​െൻറ പ്ര​ഭ​വ​കേ​​ന്ദ്ര​മാ​യ വു​ഹാ​ ൻ ന​ഗ​രം മ​നു​ഷ്യ​ത്വ​ത്തി​​​െൻറ പു​തി​യ ഗാ​ഥ ര​ചി​ക്കു​ന്നു. പു​റം​ലോ​ക​വു​മാ​യു​ള്ള ബ​ന്ധ​മ​റ്റ്​ ക​ഴി​ യു​ന്ന വു​ഹാ​നി​ലെ ജ​ന​ങ്ങ​ൾ, മ​നു​ഷ്യ​ത്വം​കൊ​ണ്ട്​ ഇ​തി​നെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. വൈ​റ​ സ്​ പ​ട​രു​ന്ന​ത്​ ത​ട​യാ​ൻ പ​ര​മാ​വ​ധി പൊ​തു​സ​മ്പ​ർ​ക്കം കു​റ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പ​ര​സ്​​പ​രം കൈ​ മാ​റു​ക​യാ​ണ്​ അ​വ​ർ.

സ്വ​ന്തം വീ​ട്ടി​ലും ഫ്ലാ​റ്റി​ലും ഒ​റ്റ​പ്പെ​ട്ട്​ ക​ഴി​യു​േ​മ്പാ​ഴും ‘വു​ഹാ​ൻ ജി​യ​യ​വു’ (വു​ഹാ​ൻ ശ​ക്​​ത​മാ​യി​രി​ക്ക​​ട്ടെ) എ​ന്ന മു​ദ്രാ​വാ​ക്യം ജ​ന​ലി​ലൂ​ടെ മു​ഴ​ക്കി പ​ര​സ്​​പ​രം ധൈ​ര്യം പ​ക​രു​ക​യാ​ണ്​ പ​ല​രും. ജ​ന​ലി​ലൂ​ടെ ‘വു​ഹാ​ൻ ശ​ക്​​ത​മാ​ക​​ട്ടെ’ എ​ന്ന മു​​ദ്രാ​വാ​ക്യം മു​ഴ​ക്കു​ന്ന​തി​​​െൻറ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. ഈ ​മു​ദ്രാ​വാ​ക്യം ചൈ​നീ​സ്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി​ക്ക​ഴി​ഞ്ഞു. ചൈ​ന​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ വു​ഹാ​ന്​ ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

വു​ഹാ​നി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ഭ​ക്ഷ​ണ​പ്പൊ​തി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ ഹോ​ട്ട​ലു​ട​മ​യും ഇ​തി​ന​കം ശ്ര​ദ്ധ​നേ​ടി​യി​ട്ടു​ണ്ട്. ചാ​ന്ദ്ര പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ആ​രം​ഭി​ച്ച ത​​​െൻറ ഹോ​ട്ട​ലി​ൽ​നി​ന്നാ​ണ്​ 200 ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ഉ​ട​മ ലി ​ബോ ന​ൽ​കു​ന്ന​ത്. വു​ഹാ​നി​ലെ ച​ങ​്​​ദെ ഗ്രാ​മ​വാ​സി​യാ​യ ഹാ​വോ ജി​ൻ 15,000 മു​ഖ ക​വ​ച​മാ​ണ്​ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്.

ശ്രീലങ്കയിൽ ചൈനക്കാർക്ക്​​ ഓൺ അ​​റൈവൽ വിസയില്ല

കൊ​ളം​ബോ: കൊ​റോ​ണ ​ൈവ​റ​സ്​ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചൈ​ന​ക്കാ​ർ​ക്ക്​ വി​സ ഓ​ൺ ​അ​റൈവ​ൽ അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ശ്രീ​ല​ങ്ക തീ​രു​മാ​നി​ച്ചു. ​ശ്രീ​ല​ങ്ക​യി​ൽ എ​ത്തി​യ ചൈ​നീ​സ്​ സ്​​ത്രീ​ക്ക്​ കൊ​റോ​ണ വൈ​റ​സ്​ ബാ​ധി​ച്ച​താ​യി സ്​​ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ്​ വി​സ ഓ​ൺ അ​രൈ​വ​ൽ നി​ർ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തി​യാ​ൽ വി​സ അ​നു​വ​ദി​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്.

വി​സ ആ​വ​ശ്യ​മു​ള്ള ചൈ​ന​ക്കാ​ർ ഓ​ൺ​ലൈ​നി​ലൂ​ടെ അ​പേ​ക്ഷി​ക്ക​ണം. അ​തേ​സ​മ​യം, ചൈ​ന​യി​ലു​ള്ള 65 ശ്രീ​ല​ങ്ക​ൻ വി​ദ്യാ​ർ​ഥി​ക​ളെ​കൂ​ടി ഒ​ഴി​പ്പി​ച്ചു. മൂ​ന്നു ദി​വ​സ​ത്തി​നി​ടെ 204 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ്​ ശ്രീ​ല​ങ്ക ഒ​ഴി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinacoronaworld newsmalayalam newscorona viruswu han
News Summary - corona; wu han -world news
Next Story