Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസാർസിനെ മറികടന്ന്​...

സാർസിനെ മറികടന്ന്​ കൊറോണ​; മരണം 910

text_fields
bookmark_border
സാർസിനെ മറികടന്ന്​ കൊറോണ​; മരണം 910
cancel

ബെ​യ്​​ജി​ങ്​: മരണത്തിൻെറ എണ്ണത്തിലും വ്യാപ്​തിയിലും 2003ലെ സാർസിനെ മറികടന്ന്​ കൊറോണ വൈറസ്​ ബാധ. ലോകത്ത്​ ഇ തുവരെ 910 പേരാണ്​ കൊറോണ ബാധയേറ്റ്​ മരിച്ചത്​. ദു​ര​ന്ത​ത്തി​ൽ 97 പേ​രാ​ണ് ഞായറാഴ്​ച​ മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ് ങി​യ​ത്. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​തി​ൽ ഏ​റ്റ​വും കൂ​ടി​യ മ​ര​ണ​നി​ര​ക ്കാ​ണി​ത്. ആകെ മരണത്തിൽ 871 പേരും മരിച്ചത് ചൈനയിലെ​ ഹു​ബെ​ പ്ര​വി​ശ്യ​യി​ലാ​ണ്. ചൈ​ന​യി​ലെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ലായി 40,171 പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ കൊറോണ ബാ​ധി​ച്ച​ത്. ഫിലിപ്പീൻസിലും ഹോങ്​കോങ്ങിലുമായി രണ്ട്​ പേർ മരണപ്പെട്ടു. ലോകത്താകമാനം 40,710 പേർക്കാണ്​ കൊറോണ സ്ഥിരീകരിച്ചത്​.

അതേസമയം, ​പുതു​താ​യി രോ​ഗ​ബാ​ധ ഏ​ൽ​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ശ​നി​യാ​ഴ്​​ച കു​റ​വു​ വന്നിട്ടുണ്ട്​. യു.​എ​സ്, ജ​പ്പാ​ൻ പൗ​ര​ന്മാ​ർ കഴിഞ്ഞ ദിവസം ചൈ​ന​യി​ൽ മ​രി​ച്ച​ിരുന്നു. ചൈനയിലുള്ള നാ​ല്​ പാ​കി​സ്​​താ​ൻ​കാ​ർ​ക്കും ര​ണ്ട്​ ആ​സ്​​ട്രേ​ലി​യ​ക്കാ​ർ​ക്കും വൈ​റ​സ്​ ബാ​ധ​യേ​റ്റ​താ​യി ആ​രോ​ഗ്യ ക​മീ​ഷ​ൻ അ​റി​യി​ച്ചു. 2003ൽ 8000ത്തിൽ പരം പേർക്ക്​ സാർസ്​ രോഗം പിടിപെട്ടപ്പോൾ 774 പേരാണ്​ മരണത്തിന്​ കീഴടങ്ങിയിരുന്നത്​​. എന്നാൽ സാർസിനെ അപേക്ഷിച്ച്​ കൊറോണയുടെ മരണനിരക്ക്​ വളരെ കുറവാണ്​. സാർസ്​ കാലത്ത്​ 9.6% ആണ്​ മരണനിരക്ക്​ രേഖപ്പെടുത്തിയത്​. എന്നാൽ 2.2% ആണ്​ കൊറോണ മരണനിരക്ക്​.

ബെ​യ്​​ജി​ങ്ങി​​​​​​​െൻറ പ്ര​തി​ക​ര​ണം അ​റി​ഞ്ഞാ​ൽ ഉ​ട​ൻ ചൈ​ന​യി​ലേ​ക്ക്​ ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ ആ​രോ​ഗ്യ ഏ​ജ​ൻ​സി അ​ന്താ​രാ​ഷ്​​ട്ര ദൗ​ത്യ​സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ്​ അ​ഥ​നോം വ്യക്തമാക്കിയിട്ടുണ്ട്​. ചൈ​ന​യി​ൽ സ്​​ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി വ​രു​ന്നു​വെ​ന്ന​ത്​ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിനിടെ കൊ​റോ​ണ വൈ​റ​സ്​ ബാ​ധ ചെ​റു​ക്കാ​ൻ ചൈ​ന​ക്ക്​ ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി സ​ഹാ​യം വാ​ഗ്​​ദാ​നം ചെ​യ്​​തു. ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്ങി​ന്​ അ​യ​ച്ച ക​ത്തി​ലാ​ണ്, വൈ​റ​സ്​​ബാ​ധ ചെ​റു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക്​ മോ​ദി ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച​ത്. വെ​ല്ലു​വി​ളി ​നേ​രി​ടാ​ൻ സ​ഹാ​യം ന​ൽ​കാ​മെ​ന്നും അദ്ദേഹം കത്തിലൂടെ ഉ​റ​പ്പു​ന​ൽ​കി. ഹ​ു​െ​ബ പ്ര​വി​ശ്യ​യി​ൽ​നി​ന്ന്​ 650 ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ന​ൽ​കി​യ സ​ഹാ​യ​ത്തി​നും മോ​ദി ന​ന്ദി അ​റി​യി​ച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newscorona virusSARS
News Summary - corona virus is now a bigger killer than SARS -world news
Next Story