കൊറോണ ഇനിയും വരും; എല്ലാ വർഷവും
text_fieldsബീജിങ്: കോവിഡ് 19 രോഗം ഉണ്ടാക്കുന്ന സാർസ് കോവ്-2 എന്ന വൈറസിനെ പ്രതിരോധിക്കാൻ എളുപ്പമല്ലെന്നും ഫ്ലൂ പോലെ എല്ലാ വ ർഷവും നിശ്ചിത ഇടവേളകളിൽ ഈ രോഗം വരാൻ സാധ്യതയുണ്ടെന്നും ചൈനയിലെ ശാസ്ത്രജ്ഞർ. ഫ്ലൂ എന്ന നിസ്സാരമായ രോഗം ലോകമൊട്ട ാകെ മൂന്ന് ലക്ഷം മുതൽ ആറര ലക്ഷം പേരെയാണ് ഓരോ വർഷവും കൊന്നൊടുക്കുന്നത്.
മനുഷ്യ ശരീരത്തിൽ വളരെയധികം കാലം നിലനിൽക്കുന്ന കാലികമായ പകർച്ചവ്യാധിയാണ് കൊറോണയെന്നാണ് ചൈനയിലെ പാത്തോജൻ ബയോളജി ഇൻസ്റ്റിറ്റ്യൂട്ട് തലവൻ ജിൻ കിയുടെ അഭിപ്രായം. യു.എസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്ഷസ് ഡിസീസ് ഡയറക്ടർ അന്തോണി ഫോസി അടക്കം നിരവധി ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത് ശൈത്യകാലത്ത് കൊറോണ വൈറസ് ആക്രമണം അതിന്‍റെ മൂർധന്യത്തിലെത്തുമെന്നാണ്.
കൂടിയ തോതിലുള്ള വൈറസ് വ്യാപനവും രോഗലക്ഷണങ്ങളില്ലാത്തവരും ചെറിയ ലക്ഷണങ്ങളുള്ളവരുമായ വാഹകർ രോഗം പകർത്തുന്നതും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. രോഗം ബാധിച്ച ആദ്യആഴ്ചയിലാണ് കോവിഡ് രോഗം പകരാനുള്ള സാധ്യത കൂടുതൽ. വലിയ തോതിൽ ലക്ഷണങ്ങൾ പ്രകടിപ്പാക്കാത്തവരിൽ നിന്നാണ് 44 ശതമാനം രോഗവും പകരുന്നതെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സാർസ്- കോവ് വൈറസ് എന്തുകൊണ്ട് മറ്റ് കൊറോണ വൈറസിനേക്കാൾ വേഗത്തിൽ കടുത്ത ശ്വാസകോശ രോഗമുണ്ടാക്കുന്നുവെന്നും ഈ പഠനം വിശദീകരിക്കുന്നുണ്ട്. ഈ വൈറസ് നേരിട്ട് ശ്വാസകോശത്തിലേക്ക് പ്രവേശിക്കുകയും പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയുമാണ് ചെയ്യുന്നത്.
സാർസ് രോഗം ബാധിക്കുമ്പോൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ആണ് ശ്വാസകോശത്തിൽ നിന്നും രോഗം മറ്റുള്ളവരിലേക്ക് രോഗം ബാധിക്കുന്നത്. ശ്വാസകോശനാളിയുടെ മുകൾ ഭാഗം മുതൽ കൊറോണ ബാധിക്കുന്നതിനാൽ രോഗി സംസാരിക്കുമ്പോഴും പാട്ട് പാടുമ്പോൾ പോലും രോഗം പകരുന്നുവെന്നും പഠനങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
