കൊറോണ മരണം 722 ആയി; ശനിയാഴ്ച മരിച്ചവരിൽ അമേരിക്കൻ, ജപ്പാൻ പൗരന്മാർ
text_fieldsെബയ്ജിങ്: പാരമ്യതയിൽനിന്ന് താഴേക്ക് പോകുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി കൊറോണ മരണം കുതിക്കുന്നു. ചൈ നയിൽ വെള്ളിയാഴ്ച മാത്രം 86 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ, മാരക വൈറസ് ബാധയേറ്റ് രാജ്യത്ത് മര ിച്ചവരുടെ എണ്ണം 722 ആയി. കൊറോണ വൈറസ് ഏറ്റവും കൂടുതൽ വ്യാപിച്ച ഹുബെയ് പ്രവിശ്യയിൽ ഓരോ അമേരിക്കൻ, ജപ്പാൻ പൗരന ്മാർ മരിച്ചു. ഇരുവരും60 വയസ്സിനു മേൽ പ്രായമുള്ളവരാണ്. 34,546 പേർക്ക് നിലവിൽ ൈചനയിൽ കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യവിഭാഗം അറിയിച്ചു.
86മരണങ്ങളിൽ, ഹുബെയ് പ്രവിശ്യതലസ്ഥാനമായ വൂഹാനിൽ 81ഉം ഹെയ്ലോങ്ജിയാങ്ങിൽ രണ്ടും െബയ്ജിങ്, ഹെനാൻ, ഗാൻസു എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവുമാണ് മരിച്ചത്. പുതുതായി വൈറസ് ബാധിച്ച 4,214ൽ 1,280 പേരുടെ നില ഗുരുതരമാണ്. അസുഖം ഭേദമായി 510 പേർ ആശുപത്രി വിട്ടു.
ൈചനക്കു പുറത്ത് 220 വൈറസ് ബാധ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹോങ്കോങ്ങിൽ ഒരാൾ മരിക്കുകയും 26 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ജപ്പാൻ- 86, സിംഗപ്പൂർ-33, മക്കാവു-10, തായ്വാൻ^16 എന്നിങ്ങനെയാണ് വൈറസ് ബാധിച്ചവരുടെ എണ്ണം. കേരളത്തിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചു. വൂഹാനിൽനിന്ന് 647 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിട്ടുമുണ്ട്.
അതേസമയം, വൈറസ് മരണം വിതച്ച വൂഹാനിൽ രോഗബാധയേറ്റ ഒരാൾപോലും ആശുപത്രിയിൽ എത്താതെ പോകുന്നത് ഒഴിവാക്കാൻ അതീവ ജാഗ്രതയിലാണ് ആരോഗ്യവിഭാഗം. പനിയുള്ള എല്ലാവരെയും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയരാക്കാനാണ് തീരുമാനം. ഇതിനായി കൂടുതൽ ആരോഗ്യപ്രവർത്തകരെയും സന്നദ്ധ സേവകരെയും മേഖലയിലേക്ക് അയച്ചിട്ടുണ്ട്.
കൊറോണയെ പ്രതിരോധിക്കാനുള്ള മുഖാവരണം അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾക്ക് ക്ഷാമമുണ്ടാകുന്നതായി ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗബ്രീസസ് പറഞ്ഞു. വംശനാശം നേരിടുന്ന ജീവിവർഗത്തിൽ പെട്ട ഈനാംപേച്ചിയിൽനിന്നാണ് കൊറോണ വൈറസ് പടർന്നെതന്ന് കരുതുന്നതായി ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ഈ ജീവിയുടെ ഡി.എൻ.എക്ക്, വൈറസ് ബാധയേറ്റവരുടെ ജനിതക ഘടനയുമായി 99 ശതമാനം സാമ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
