സാർസിനെയും കടത്തിവെട്ടി കൊറോണ
text_fieldsബെയ്ജിങ്: 2003ൽ രണ്ടു ഡസനിലധികം രാജ്യങ്ങളിൽ പടർന്ന ‘സാർസി’നെയും കടത്തിവെട്ടി കൊറോണ ൈവറസ് ബാധ. അന്ന് ലോക മെമ്പാടും 8,100 സാർസ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ കൊറോണയുടെ സംഖ്യ 10,000ത്തോളമെത്തി. എന്നാൽ, മരണ സം ഖ്യയിൽ ആശ്വസിക്കാം. കൊറോണ ഇതുവരെ 213 പേരുടെ ജീവനാണ് എടുത്തത്; എല്ലാവരും ചൈനക്കാർ.
സാർസ് മൂലം ജീവൻ നഷ്ട മായത് 774 പേർക്കാണ്. കഴിഞ്ഞദിവസം കൊറോണ ബാധയിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടന, ചൈനക്ക് പുറത്ത് അസുഖ ബാധിതരായ 98 കേസുകൾ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച യു.കെയിൽ രണ്ട് കൊറോണബാധ റിപ്പോർട്ട് ചെയ്തു.
വൈറസ്ബാധയേറ്റവരിൽ അധികവും ചൈനയുടെ ഹുെബ പ്രവിശ്യയിലെ വൂഹാൻ നഗരത്തിൽ പോയവരാണ്. അതിനിടെ, ലോകത്തിെൻറ ആരോഗ്യ ആശങ്കകൾ മുതലെടുക്കാൻ സൈബർ ക്രിമിനലുകളും സജീവമായതായാണ് റിപ്പോർട്ട്. കൊറോണ ൈവറസിനെ കുറിച്ചുള്ള വിവരങ്ങൾ എന്ന് തോന്നിക്കുന്ന വിവരങ്ങൾ കമ്പ്യൂട്ടറിലും മൊബൈലിലും എത്തുേമ്പാൾ വീണ്ടുവിചാരമില്ലാതെ അത് തുറക്കുന്നത് അപകടമാകും. ഇതിൽ പലതും മാരക ൈവറസുകളാകാം. ഇത്തരത്തിലുള്ള ഫയലുകൾ ശ്രദ്ധയിൽപെട്ടതായി റിപ്പോർട്ടുകളുണ്ട്.
യാത്ര വിലക്ക്, ഒഴിപ്പിക്കൽ
- സിംഗപ്പൂർ ചൈനയിൽനിന്നുള്ള യാത്രക്കാരെ പൂർണമായും വിലക്കി
- റോമിലെത്തിയ രണ്ട് ചൈനീസ് ടൂറിസ്റ്റുകൾക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇറ്റലി ആറുമാസത്തെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
- തായ്ലൻഡ് മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പടർന്ന ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചു
- മംഗോളിയ മാർച്ച് രണ്ടുവരെ ചൈനയിൽനിന്നുള്ള യാത്രക്കാരെ വിലക്കി. സ്വന്തം പൗരന്മാർ ചൈനയിലേക്ക് പോകുന്നതിനും വിലക്കുണ്ട്.
- യു.എസിലെ ഷികാഗോയിലും മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് ൈവറസ് പടർന്നതായി സ്ഥിരീകരിച്ചു.
- വൂഹാനിൽനിന്ന് വിദേശ രാജ്യങ്ങളുടെ ഒഴിപ്പിക്കൽ തുടരുന്നു.
- ചൈനയുമായുള്ള എല്ലാ വ്യോമ ബന്ധവും ഇസ്രായേൽ വിച്ഛേദിച്ചു.
- ഉത്തര കൊറിയ ചൈനയിലേക്കുള്ള എല്ലാ ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
