കൊറോണ: ചൈനയിലെ ഹുബെ പ്രവിശ്യയിൽ ഇന്നലെ മരിച്ചത് 242 പേർ

07:47 AM
13/02/2020

ബെയ്ജിങ്: കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 1359 ആയി. ഇന്നലെ ചൈനയിലെ ഹുബെ പ്രവിശ്യയിൽ മാത്രം 242 പേരാണ് മരിച്ചത്. ഇന്നലെ 14,840 പേർക്കാണ് ഇതേ പ്രവിശ്യയിൽ പുതുതായി രോഗം ബാധിച്ചത്. ഇതോടെ മേഖലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 48,206 ആയെന്ന് ചൈനീസ് സർക്കാർ അറിയിച്ചു.

 

അതേസമയം, ജപ്പാനിലെ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആ​ഡം​ബ​ര കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്കും കൊറോണ ബാധ സ്ഥിരീകരിച്ചു. ഡയമണ്ട് പ്രിൻസ് എന്ന കപ്പലിലെ രണ്ട് ഇന്ത്യൻ ജീവനക്കാർക്കാണ് കൊറോണ സ്ഥീരികരിച്ചത്. ഇതോടെ കപ്പലിൽ പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നവരിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 175 ആയി. കപ്പലിൽ ആകെ 3,700 യാത്രക്കാരാണുള്ളത്.

കഴിഞ്ഞ ദിവസം ജനീവയിൽ ചേർന്ന ലോകാരോഗ്യ സംഘടനയുടെ യോഗം കൊറോണ വൈറസിന് ഒൗദ്യോഗിക നാമകരണം നൽകിയിരുന്നു. 'കൊവിഡ് 19' എന്നാണ് പേര് നൽകിയത്.

Loading...
COMMENTS