Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോൺസുലർ ക്യാമ്പിൽ നൂറിലധികം അപേക്ഷകൾ കൈകാര്യം ചെയ്തു
text_fieldsbookmark_border
ബീജിങ്: ചൈനയിലെ ഇന്ത്യക്കാർക്ക് വേണ്ടി നടത്തിയ 2017ലെ ആദ്യ കോൺസുലർ ക്യാമ്പിൽ നൂറിലധികം അപേക്ഷകൾ കൈകാര്യം ചെയ്തു. സെജിയാങ് പ്രവിശ്യയിലെ ഷാ ഒഷിങ്ങിലാണ് ക്യാമ്പ് നടന്നത്. മേഖലയിലെ ഇന്ത്യക്കാരുടെ ആവശ്യപ്രകാരം ഇന്ത്യൻ കമ്മ്യൂണിറ്റി ഓഫ് കെച്വായുമായി സഹകരിച്ച് ഇന്ത്യൻ കോൺസുലേറ്റാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഇന്ത്യൻ സമൂഹത്തിന്റെ ഒഴിവ് പരിഗണിച്ച് ആഴ്ച അവസാനം നടത്തിയ ക്യാമ്പിൽ എൻ.ആർ.െഎ സർട്ടിഫിക്കറ്റുകൾ രണ്ടാം ദിനം തന്നെ അറ്റസ്റ്റ് ചെയ്ത് നൽകുകയും പാസ്പോർട്ട് അപേക്ഷകൾ അവിടെത്തന്നെ അപേക്ഷിക്കാനുള്ള അവസരവും അധികൃതർ ഒരുക്കിയിരുന്നു. ബിസിനസ് ടെക്സ്റ്റയിൽ മേഖലയായ സെജിയാങ്ങിലെ ഷാ ഒഷിങ്ങിൽ ദീർഘകാലമായി 2000ത്തിലധികം ഇന്ത്യക്കാരാണ് താമസിക്കുന്നത്. .ചൈനയുടെ ടെക്സ്റ്റെയിൽ സിറ്റി എന്നാണ് ഷാ ഒഷിങ് അറിയപ്പെടുന്നത്.
Next Story
