സൂചിക്കെതിരെ പോസ്റ്റ്: കോളമിസ്റ്റിന് തടവ്
text_fieldsയാംഗോൻ: മ്യാന്മർ നേതാവ് ഒാങ്സാൻ സൂചിയെ വിമർശിച്ച് ഫേസ്ബുക് പോസ്റ്റിട്ട കോളമിസ്റ്റിന് ഏഴുവർഷം തടവ്. ദേശീയ മാധ്യമത്തിലെ കോളമിസ്റ്റായിരുന്ന ഗാർമിൻ സ്വെയാണ് യാംഗോനിലെ കോടതി ശിക്ഷിച്ചത്. ആവിഷ്കാരസ്വാതന്ത്ര്യത്തിനു നേരെ രാജ്യത്തുനടക്കുന്ന ഏറ്റവും പുതിയ ആക്രമണമാണിത്.
നേരത്തേ റോഹിങ്ക്യൻ കൂട്ടക്കൊല റിപ്പോർട്ട് ചെയ്ത രണ്ട് റോയിേട്ടഴ്സ് ലേഖകർക്ക് ജയിൽശിക്ഷ വിധിച്ചിരുന്നു. 2016ൽ സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡെമോക്രസി അധികാരത്തിൽ വന്നതുമുതൽ മിൻ ഫേസ്ബുകിൽ വിമർശനാത്മക പോസ്റ്റ് തുടരുകയാണ്.
2016 ജൂലൈയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 2013ൽ മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ സന്ദർശിച്ച വേളയിൽ സൂചിയുടെ കവിളിൽ ചുംബനം നൽകിയതുമായി ബന്ധപ്പെട്ട് പോസ്റ്റിട്ട അന്നായിരുന്നു അത്.